ശ്രീലങ്കയെ എറിഞ്ഞിട്ടു; 91റൺസിൻ്റെ വിജയവുമായി പരമ്പര സ്വന്തമാക്കി ഇന്ത്യ

രാജ്‌കോട്ടില്‍ നടന്ന മൂന്നാം ട്വൻ്റി20 മത്സരത്തിൽ 91 റൺസിന് ശീലങ്കയെ തോല്പിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും മത്സരം വിജയിച്ചതോടെ ഹാര്‍ദിക് പാണ്ഡ്യയും സംഘവും 2-1ന് പരമ്പര സ്വന്തമാക്കി. സൂര്യകുമാര്‍ യാദവിൻ്റെ മിന്നും സെഞ്ചുറിയുടെ മികവില്‍ ഇന്ത്യ 229 റണ്‍സ് അടിച്ചു കൂട്ടി.51 പന്തില്‍ 112 റൺസായിരുന്നു സൂര്യ നേടിയത്.മൂന്ന് റണ്ണിനിടെ ആദ്യ വിക്കറ്റ് നഷ്‌ടമായ ഇന്ത്യയെ രക്ഷപ്പെടുത്തിയത് സൂര്യയുടെ ഇന്നിംഗ്സായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 16.4 ഓവറില്‍ 137 റണ്‍സില്‍ എല്ലാവരും പുറത്തായി. അര്‍ഷ്‌ദീപ് സിംഗ് മൂന്നും ഹാര്‍ദിക് പാണ്ഡ്യയും ഉമ്രാന്‍ മാലിക്കും യുസ്‌വേന്ദ്ര ചാഹലും രണ്ട് വീതവും അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും നേടിയപ്പോൾ ഇന്ത്യ പരമ്പര നേട്ടം സ്വന്തമാക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News