ഇറാനിൽ നടന്നു വന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഇറാൻ രണ്ടു പേരെക്കൂടി തൂക്കിലേറ്റി.പ്രക്ഷോഭത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ സൈനികനെ കൊലപ്പെടുത്തിയെന്നാരോപിച്ചാണ് രണ്ടു യുവാക്കളെ തൂക്കിലേറ്റിയിരിക്കുന്നത്.മുഹമ്മദ് കൊരാമി,മുഹ്ഹമ്മേ ഹൊസൈനി എന്നിവരെയാണ് ഭരണകൂടം വധിച്ചത്.കരാജ് നഗരത്തിൽ നടന്ന് വന്നിരുന്ന പ്രക്ഷോഭത്തിനിടെ റവൊല്യൂഷനറി ഗാർഡ് ആയ റുഹോല്ല അജാമിയൻ കൊല്ലപ്പെട്ട കേസിലാണ് വധശിക്ഷ.നവംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഇതോടെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റിയവരുടെ എണ്ണം നാലായി.
ഏതു കോടതിയാണ് ഇവരെ വധശിക്ഷയ്ക്ക് വിധിച്ചതെന്ന കാര്യം വ്യക്തമല്ല .രാജ്യത്ത് രഹസ്യമായി പ്രവർത്തിക്കുന്ന റിവൊല്യൂഷനറി കോടതികൾ ഉണ്ട്. പ്രക്ഷോഭം ആരംഭിച്ച ശേഷം ഇത് വരെ 19 പേരെ ഈ കോടതികൾ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നത്.വധശിക്ഷക്ക് വിധിക്കപ്പെട്ട തടവിലുള്ളവർക്ക് നിയമസഹായം പോലും ലഭിക്കുന്നില്ല.കരാട്ടെ ചാംപ്യനായ മുഹമ്മദ് കരാമിയെയും മുഹമ്മദ് ഹൊസൈനിയെയും ക്രൂരമായി പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നു എന്ന് ഇറാനിലെ അഭിഭാഷകർ ആരോപിക്കുകയുണ്ടായി .
ശിരോവസ്ത്രം ശരിയായ രീതിയിൽ ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കുർദ് യുവതി മഹ്സ അമിനി (22) കൊല്ലപ്പെട്ടതിനെ തുടർന്നാണ് സെപ്റ്റംബർ 17ന് ഇറാനിൽ വനിതകളുടെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിച്ചത്.ഇത് പിന്നീട് സർക്കാർ വിരുദ്ധപ്രക്ഷോഭമായി വളരുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here