കേരളത്തിൽ നിക്ഷേപം നടത്താനൊരുങ്ങി ലംബോർഗിനി

കേരളത്തിലെ നിക്ഷേപത്തിന് തുടർ ചർച്ച നടത്തുമെന്ന് ടൊനിനോ ലംബോർഗിനി.വ്യവസായ മന്ത്രി പി.രാജീവുമായി അദ്ദേഹം കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി.ടൊനിനോ ലംബോർഗിനി ഗ്രൂപ്പിനെ മന്ത്രി ഔദ്യോഗികമായി സംസ്ഥാനത്തേക്ക് ക്ഷണിക്കുകയും ചെയ്തു.

അത്യാഡംബര കാർ കമ്പനിയായ ലംബോർഗിനിയുടെ സ്ഥാപകൻ ഫെറൂചിയോ ലംബോർഗിനിയുടെ മകൻ ടൊനിനോ ലംബോർഗിനി കേരളത്തിൽ നിക്ഷേപം നടത്താൻ സന്നദ്ധത അറിയിക്കുകയായിരുന്നു. ഇതിൻ്റെ ഭാഗമായാണ് ടെനിനോ കൊച്ചിയിൽ സന്ദർശനം നടത്തവേ വ്യവസായ മന്ത്രി പി.രാജീവുമായി കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ നിക്ഷേപ സാധ്യതകൾ പഠിക്കാനും വിശദമായ തുടർ ചർച്ചകൾ നടത്താനും മൂന്നു മാസത്തിനകം ടൊനിനോ ലംബോർഗിനി ഗ്രൂപ്പ്’ സ്ഥാപകനും പ്രസിഡന്റുമായ ടൊനിനോ ലംബോർഗിനി വീണ്ടും എത്തുമെന്നും മന്ത്രിയ്ക്ക് ഉറപ്പു നൽകി

ആഡംബര ഫ്ളാറ്റുകൾ, പാർപ്പിട സമുച്ചയങ്ങൾ, ഹോട്ടലുകൾ ഉൾപ്പെടെയുള്ള മേഖലകളിൽ കേരളത്തിലെ നിക്ഷേപ സാധ്യതകൾ ലംബോർഗിനി ഗ്രൂപ്പ് തേടുന്നുണ്ട് . ഇലക്ട്രിക് വാഹന നിർമ്മാണത്തിൽ കേരളത്തിലെ നിക്ഷേപ സാധ്യതകളും ഗൗരവമായി പരിശോധിക്കും. ഗോൾഫ് കാർട്ട് പോലെയുള്ള വാഹനങ്ങളുടെ നിർമ്മാണത്തിലും കേരളത്തിന്റെ സാധ്യതകൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ആലോചിക്കുന്നുണ്ട്. ടൊനിനോ പങ്കാളിയായ ഏഞ്ചല ക്രൈഗർ, മലയാളി സുഹൃത്ത് ഉസ്മാൻ റഹ്മാൻ എന്നിവർക്കൊപ്പമാണ് മന്ത്രിയെ കാണാനെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News