കൊമ്പനെ ഇന്ന് മയക്കും

കഴിഞ്ഞ ദിവസങ്ങളിലായി ബത്തേരി നഗരത്തിൽ ഭീതി വിതച്ചു കൊണ്ടിരിക്കുന്ന കാട്ടാനയെ ഇന്ന് പിടികൂടും .ഗൂഡല്ലൂരിൽ രണ്ട് ആളുകളെ കൊല്ലുകയും അൻപതോളം വീടുകൾ തകർക്കുകയും ചെയ്ത കൊമ്പനാണ് രണ്ടു ദിവസം മുൻപ് വയനാട് ബത്തേരി നഗരത്തിലെത്തിയത്.ജനവാസ കേന്ദ്രമായ കുപ്പാടിക്കടുത്ത് തമ്പടിച്ച കാട്ടാനയെ തുരത്താൻ ശ്രമങ്ങൾ തുടർന്നു വരികയായിരുന്നു .ഇവയൊന്നും ഫലം കാണാഞ്ഞ അവസരത്തിലാണ് മയക്കു വേദി വയ്ക്കാൻ തീരുമാനമായത്.മയക്കു വേദി വയ്ക്കാനുള്ള ദൗത്യസംഘം വനത്തിലേക്ക് പുറപ്പെട്ടു . ദൗത്യവുമായി ബന്ധപ്പെട്ട് 150 ഓളം വനപാലകരാണ് പ്രദേശത്തു ക്യാമ്പ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം കാട്ടാനയെ കുങ്കിയാനകളെ ഉപയോഗിച്ച് തുരത്താൻ ശ്രമം നടന്നിരുന്നു .എന്നാൽ ആന ബത്തേരിയിൽ തന്നെ തുടരുകയായിരുന്നു. വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ , മയക്കുവെടി വെക്കാനുള്ള ഉത്തരവ് വൈകിയതിന് ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വിശദീകരണം തേടിയിട്ടുണ്ട്.ഉന്നത ഉദ്യോഗസ്ഥർ ഇത്തരം നിലപാട് എടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മറുപടി തൃപ്തികരമല്ലെങ്കിൽ തുടർനടപടിയുണ്ടാവുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇന്ന് പത്ത് മണിക്ക്‌ വനം മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ അവലോകന യോഗം ജില്ലാ കളക്ട്രേറ്റിൽ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News