ഉത്തരേന്ത്യയില്‍ ദിവസങ്ങളായി തുടരുന്ന അതി ശൈത്യം രൂക്ഷമാകുകയാണ്. ദില്ലിയില്‍ ഇന്നലെ മാത്രം 42 ട്രെയിനുകള്‍ വൈകിയോടുന്നു. ദില്ലിയിലെ കുറഞ്ഞ താപനില 1.9 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ട്രെയിന്‍ സര്‍വ്വീസിനെയും വിമാന സര്‍വ്വീസിനെയും അതിശൈത്യം ബാധിച്ചിട്ടുണ്ട്.
അതിശൈത്യം കാരണം 42 ട്രെയിനുകളാണ് വൈകി ഓടുകയാണ്. ഇന്നലെ ദില്ലി രാജ്യാന്തര വിമാനത്താവളത്തില്‍ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു. ദില്ലി എയര്‍പോര്‍ട്ടില്‍ നിന്ന് 34 ആഭ്യന്തര വിമാനങ്ങള്‍ വൈകിയാണ് പുറപ്പെടുന്നത്. ദില്ലിയിലേക്കുള്ള 12 വിമാനങ്ങളും വൈകുന്നുണ്ട്. ഉത്തരേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുകയാണ്. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും അതി ശൈത്യത്തിലേക്ക് എത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here