കശ്‍മീരിൽ നിന്നും നിലപാടുകളുമായി നാല് സ്ത്രീകൾ

അശാന്തിയുടെ താഴ്വരയിൽ നിന്നും ശക്തമായ നിലപാടുമായി നാല് സ്ത്രീകൾ. തീവ്രവാദത്തെക്കാൾ ഭീകരം മോദിയാണെന്ന് അവർ ഉറക്കെ പ്രഖ്യാപിക്കുന്നു. കേരളത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം അത് തങ്ങൾക്കും ലഭിച്ചിരുന്നെങ്കിൽ എന്നത് മാത്രമാണ് ഇവരുടെ ആഗ്രഹം.അഖിലേന്ത്യാ ജനാധിപത്യ മഹിളാ സമ്മേളനത്തിന് കശ്‍മീരിൽ നിന്നെത്തിയ സംഘമാണ് ഇവർ .കേരളത്തിൽ സ്ത്രീകളുടെ അവസ്ഥ താരതമ്യേന മെച്ചപ്പെട്ടതാണെന്നായിരുന്നു അവരുടെ അഭിപ്രായം .

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് മുതൽ ഇവരുടെ ജീവിതം കൂടുതൽ ദു:സഹമായി. സ്വന്തം നാട്ടിൽ സ്വതന്ത്രമായി പുറത്തിറങ്ങാനോ പഠിക്കാനോ ജോലി ചെയ്യാനോ കഴിയാത്ത അവസ്ഥ.ഇവർക്ക് തീവ്രവാദത്തെക്കാൾ ഭീകരം മോദിയുടെ നിലപാടുകളാണ്. സ്ത്രീകൾ നേരിടുന്ന ചൂഷണവും ചെറുതല്ല.ഭരണകൂടത്തോടും പുരുഷാധിപത്യത്തോടും ഒരേ സമയം പോരാടേണ്ടി വരുന്നവരാണ് ഇവർ. സ്ത്രീകൾ എന്ന നിലയിൽ നേരിടുന്ന ചൂഷണങ്ങൾക്ക് പുറമെയാണ് മോഡി ഭരണകൂടത്തിന്റെ കശ്‍മീരിലുള്ള അവകാശലംഘനങ്ങളും .

കേരളത്തിൽ സ്ത്രീകളടക്കം അനുഭവിക്കുന്ന സ്വാതന്ത്യം അത് വലിയ മാതൃകയാണ്. ഇവിടെ മനുഷ്യന് ജീവിക്കാമെന്നായിരുന്നു അവർ പറഞ്ഞത് .
കശ്മീർ തങ്ങളുടെതാണ്…. അവിടെ ജനാധിപത്യം പുലരണം. അതിനായി ഞങ്ങൾ പോരാടുമെന്നും ഈ ധീര വനിതകൾ പ്രഖ്യാപിക്കുന്നു
ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ സമ്മേളന വേദിയിൽ രണ്ടാം ദിനം ഉയർന്ന് കേട്ടതും ഈ പോരാട്ട വീര്യമാണ്. ദൈവത്തിന്റെ സ്വന്തം നാട് പോലെ തങ്ങളുടെ താഴ്‌വരയിലെ അശാന്തി നീങ്ങി ശാന്തിയുടെ സ്വാതന്ത്യത്തിന്റെ പുലരി ഉണ്ടാകും എന്ന പ്രതീക്ഷയിലാണിവർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News