ജയിലിലടയ്ക്കാനുള്ള തെറ്റൊന്നും ചെയ്തിട്ടില്ല ,സജീവനെ ന്യായീകരിച്ച് അമ്മ

കൊല്ലം ചിതറയിൽ വടിവാളും നായയുമായി അക്രമം നടത്തിയ കേസിലെ പ്രതി സജീവനെ ന്യായീകരിച്ച് ‘അമ്മ ശ്യാമള രംഗത്തെത്തി. തങ്ങൾക്കവകാശപ്പെട്ട ഭൂമി ബന്ധുക്കൾ തട്ടിയെടുത്തെന്നാണ്‌ ശ്യാമള ആരോപിക്കുന്നത്.ഭർത്താവിന്റെ പേരിൽ അഞ്ചിടത്ത് ഭൂമിയുണ്ട് .അവ ബന്ധുക്കൾ തട്ടിയെടുത്തു. ഭർത്താവിന്റെ ബന്ധുക്കളാണ് ഭൂമി തട്ടിയെടുത്തത് എന്നാണ് ശ്യാമളയുടെ ആരോപണം .ഈ ഭൂമിയെല്ലാം തനിക്കും മകനും തിരിച്ചു ലഭിക്കണമെന്നും  ഇവർ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ദിവസം പ്രദേശവാസിയായ സുപ്രഭയുടെ വീട്ടിൽ എത്തി സജീവ് അക്രമം നടത്തിയിരുന്നു . തങ്ങളുടെ അച്ഛന്റെ പേരിലുള്ള സ്ഥലം ആണ് ഇതെന്നും, വീട് ഒഴിഞ്ഞു പോകണമെന്നും പറഞ്ഞായിരുന്നു അക്രമം .ഇതേ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സജീവനെ അനുനയിപ്പിച്ച് പറഞ്ഞ് വിടുകയും സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു .സ്റ്റേഷനിൽ ഹാജരാവാത്തതിനെ തുടർന്ന് പോലീസ് എത്തിയപ്പോളാണ് സജീവൻ ആക്രമിക്കാൻ ശ്രമിച്ചത്.

എന്നാൽ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ വേണ്ടിയാബ് സജീവൻ പോയതെന്നും ,സജീവനെ ബന്ധുക്കൾ മർദിക്കുകയായിരുന്നു എന്നുമാണ് ശ്യാമള പറയുന്നത് .അവർ വീണ്ടും മർദിക്കുമെന്ന് ഭയന്നാണ് വടിവാളും നായയുമായി പോയത് എന്നാണ് ന്യായം .മകൻ ജയിലിലടച്ച മാത്രമുള്ള തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മകന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ബന്ധുക്കൾ വരുത്തി തീർക്കാൻ ശ്രമിക്കുകയുമാണെന്നാണ് ഇവർ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News