കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം; രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കാശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണരേഖയ്ക്ക് സമീപം വീണ്ടും ഏറ്റുമുട്ടല്‍. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ ബാലാകോട്ടില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്.

കഴിഞ്ഞാഴ്ച്ചയുണ്ടായ ദാംഗ്രി ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് കൊല്ലപ്പെട്ടത് എന്നാണ് സൂചന. അതേസമയം കൊല്ലപ്പെട്ടവര്‍ക്ക് ഏതെങ്കിലും ഭീകരാക്രമണവുമായി ബന്ധമുണ്ടോ എന്ന കാര്യം സൈന്യം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച്ച ഒരു ദിവസം നടന്ന ഭീകരാക്രമണങ്ങളില്‍ 2 കുട്ടികളടക്കം 6 പേരാണ് കൊല്ലപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News