മുഖ്യമന്ത്രിയാകാന്‍ തയ്യാര്‍; തന്നെ പിന്തുണച്ചവരുമായി കൂടിയാലോചനയ്ക്ക് ശശി തരൂര്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് മത്സരിക്കാനുള്ള സാധ്യത നിലനിര്‍ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ തനിക്ക് പരസ്യമായും രഹസ്യമായും പിന്തുണ നല്‍കിയവരുണ്ട്. അവരുമായി ചര്‍ച്ച ചെയ്ത ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് ശശി തരൂര്‍ പറഞ്ഞു. ഒരു സ്വകാര്യ മലയാള വാര്‍ത്താ മാധ്യമത്തില്‍ നടന്ന സംവാദത്തിലാണ് തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

എന്‍എസ്എസ് ആസ്ഥാനത്തെ പ്രസംഗം കേരള രാഷ്ട്രീയത്തില്‍ തമാശയ്ക്ക് സ്ഥാനമില്ലെന്ന് പഠിപ്പിച്ചു. ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടെന്ന് എന്‍എസ്എസ് വേദിയില്‍ പറഞ്ഞത് തമാശയായിരുന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയോട് ചിരിച്ചുകൊണ്ട് പറഞ്ഞതു മാത്രമാണ് വാര്‍ത്തയായത്. തന്റെ വിശ്വാസത്തേയും കാഴ്ച്ചപ്പാടിനെയും സംബന്ധിച്ച് ആര്‍ക്കും സംശയമുണ്ടാകാന്‍ സാധ്യതയില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

കേരള മുഖ്യമന്ത്രിയാകാനും താന്‍ തയ്യാറാണ്. ഇക്കാര്യത്തില്‍ ജനങ്ങളുടേതാണ് തീരുമാനം. കേരളത്തിലെ പല പ്രശ്നങ്ങള്‍ക്കും കാരണം കണ്ടെത്തി പരിഹരിക്കേണ്ട ഉത്തരവാദിത്തമുണ്ട് എന്നും മുഖ്യമന്ത്രിയാകാന്‍ താല്‍പര്യമുണ്ടോയെന്ന ചോദ്യത്തിന് തരൂര്‍ മറുപടി നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News