വയനാട് ബത്തേരിയില്‍ ഭീതി പരത്തിയ കാട്ടാനടയുയെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരുന്നു. 150 ഓളം പേരാണ് ഇന്നത്തെ ദൗത്യ സംഘത്തിലുള്ളത്. മയക്കുവെടി വെച്ച് പിടികൂടാനുള്ള അനുമതി ലഭിച്ചതുകൊണ്ട് അതിനുള്ള ശ്രമങ്ങളാണ് തുടരുന്നത്.
ബത്തേരി നഗരത്തിന് സമീപം ദിവസങ്ങളായി ആശങ്ക സൃഷ്ടിക്കുന്ന ആനയെ മയക്കുവെടി വെക്കാന്‍ ഇന്നലെയാണ് ഉത്തരവിറങ്ങിയത്. വന്‍ സന്നാഹങ്ങളോടെ ആനയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇന്ന് രാവിലെ മുതല്‍ ആനയെ നിരീക്ഷിച്ച് പിന്തുടരുകയാണ്.
മൂന്ന് ഡോക്ടര്‍മ്മാര്‍ ഉള്‍പ്പെടുന്ന ദൗത്യസംഘം. കുംകിയാനകളുടെ സഹായത്തോടെയാണ് വനത്തിനുള്ളിലെ ശ്രമങ്ങള്‍. നിലവില്‍ കുപ്പാടി വനമേഖലയിലാണ് ആനയുള്ളത്. തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ നിന്ന് പിടികൂടി കാട്ടില്‍ തന്നെ വിട്ട അപകടകാരിയായ മോഴയാനയാണിത്.
റേഡിയോ കോളര്‍ ഘടിപ്പിച്ചതിനാല്‍ ആനയുടെ സഞ്ചാരം മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. വനമേഖലയില്‍ നിന്ന് മയക്കുവെടി വെച്ച് പിടികൂടി സുരക്ഷിത സ്ഥാനത്തെത്തിക്കുന്നത് അതീവ ദുഷ്‌കരമാണെങ്കിലും ഇന്ന് തന്നെ ദൗത്യം പൂര്‍ത്തിയാക്കാനാവുമെന്നാണ് വനം വകുപ്പ് കരുതുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here