അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം; മുസ്ലീം ലീഗ് നേതാവായ അധ്യാപകന്‍ ഒളിവില്‍

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗവും മുസ്ലീം യൂത്ത് ലീഗ് നേതാവുമായ കുമരനെല്ലൂര്‍ സ്വദേശി സമദ് (40) ഒളിവില്‍. ചങ്ങരംകുളം പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തതിന് പിന്നാലെയാണ് ഇയാള്‍ ഒളിവില്‍ പോയത്. ഇയാളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുട്ടികളുടെ രക്ഷിതാക്കളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സമദിനെതിരെ ഒമ്പത് കേസുകള്‍ ചങ്ങരകുളം പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സ്‌കൂളിലെ അധ്യാപകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടികളില്‍നിന്ന് മൊഴിയെടുത്തു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പൊലീസിന് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് കേസെടുത്തത്.

വട്ടംകുളം പഞ്ചായത്തിലെ പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന 9 പെണ്‍കുട്ടികളാണ്. അധ്യാപകന്റെ ആക്രമണത്തിന് ഇരയായത്. ഇയാള്‍ ക്ലാസില്‍വെച്ച് മോശമായി പെരുമാറുന്നതിനെ തുടര്‍ന്ന് കുട്ടികള്‍ മറ്റ് അധ്യാപകരോട് പരാതി പറയുകയായിരുന്നു. 9 കുട്ടികളും അധ്യാപകനെതിരേ മൊഴി നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News