തൃശ്ശൂരില്‍ പിക്കപ്പ് വാനിടിച്ച് 6 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു

തൃശ്ശൂര്‍ തളിക്കുളത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാനിടിച്ച് ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു തളിക്കുളം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ അഞ്ജന,നിവേദ് , കണ്ണന്‍,  ശ്രദ്ധ, റമീസ, ശ്രീഹരി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്ന് വൈകീട്ട് നാലരയോടെ തളിക്കുളം ആശാരി ക്ഷേത്രത്തിന് സമീപം ദേശീയപാതയിലായിരുന്നു അപകടം.

ഭിന്നശേഷിക്കാരനായ നിവേദ് ഇലക്ടിക്ക് വീല്‍ചെയറിലും മറ്റ് കുട്ടികള്‍ സൈക്കിളിലും നടന്നുമായാണ് നിവേദിനൊപ്പം വീട്ടിലേക്ക് മടങ്ങിയത്.
ഇതിനിടെ വാടാനപ്പള്ളി ഭാഗത്ത് നിന്ന് നിയന്ത്രണം വിട്ടെത്തിയ പിക്കപ്പ് വാന്‍ ദേശീയ പാതയോരത്ത് കൂടി നടന്നു പോവുകയായിരുന്ന കുട്ടികളെ പുറകില്‍ നിന്ന്  ഇടിച്ച് വീഴ്ത്തുകയായിരുന്നു.

ദേശീയപാതയോരത്തെ കാനയില്‍ ടയറുകള്‍ കുരുങ്ങിയ അപകടത്തില്‍ പിക്കപ്പ് വാനിനടിയില്‍ ഒരു കുട്ടി അകപ്പെട്ട നിലയിലായിരുന്നു. മറ്റ് കുട്ടികള്‍  ദേശീയപാതയോരത്തേക്കും തെറിച്ചുവീണു. പരുക്കേറ്റ വിദ്യാര്‍ത്ഥികളെ തൃശൂര്‍ അശ്വിനി,അമല ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News