കലോത്സവത്തിലെ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവുമായി ബന്ധപ്പെട്ട വിവാദം പരിശോധിക്കപ്പെടണം: മന്ത്രി പി എ മുഹമ്മദ് റിയാസ്

കലോത്സവത്തിലെ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവുമായി ബന്ധപ്പെട്ട വിവാദം പരിശോധിക്കപ്പെടണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒരു മത വിഭാഗത്തെ തീവ്രവാദികളായി ചിത്രീകരിക്കാന്‍ പാടില്ല. സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ അത് വരാന്‍ പാടില്ലായിരുന്നു.

കലോത്സവത്തിന്റെ ജനകീയ പങ്കാളിത്തത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണോ എന്നൊക്കെ പരിശോധിക്കും. സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം തയ്യാറാക്കിയ ആളുടെ സംഘപരിവാര്‍ ബന്ധം അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു.

സംഭവത്തിലെ വീഴ്ച്ച പരിശോധിക്കണം എന്നാവശ്യപെട്ട് മുസ്ലിം ലീഗും രംഗത്ത് എത്തിയിരുന്നു. പിഞ്ചുകുട്ടികള്‍ക്കിടയില്‍ മുസ്ലീം എന്നാല്‍ ഭീകരവാദം എന്ന ആശയം പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ എത്രയും പെട്ടന്ന് വിഷയത്തില്‍ നടപടിയെടുക്കേണ്ടതുണ്ടെന്നും ലീഗ് നേതാവ് കെപിഎ മജീദ് എംഎല്‍എ ആവശ്യപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News