2024ഓടെ ലവ് ജിഹാദും ഗോവധവും മതപരിവര്‍ത്തനവും പൂര്‍ണ്ണമായും തടയുമെന്ന് വിശ്വഹിന്ദു പരിഷത്ത്

2024ആകുമ്പോള്‍ ഇന്ത്യയിലെ മതപരിവര്‍ത്തനം പൂര്‍ണമായും തടയുമെന്ന് വിശ്വഹിന്ദു പരിഷത്ത്. 2024ല്‍ വിഎച്ച്പിയുടെ പ്രവര്‍ത്തനം രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വ്യാപിപ്പിക്കും. അതോടെ മതപരിവര്‍ത്തനങ്ങളും ഗോവധവും ലവ് ജിഹാദും നടക്കുന്നില്ലെന്ന് സംഘടന ഉറപ്പ് വരുത്തുമെന്നും ദേശീയ വൈസ് പ്രസിഡന്റ് ചമ്പത് റായ് പറഞ്ഞു.

നിയമവിരുദ്ധമായ മതപരിവര്‍ത്തനങ്ങളും രോഗശാന്തി യോഗങ്ങളും രാജ്യത്തെ പട്ടികവര്‍ഗ്ഗക്കാരുടെ മനസ്സില്‍ പിരിമുറുക്കം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അത്യാഗ്രഹമോ ചതിയോ ഭയമോ ഒരു കാരണവശാലും മതപരിവര്‍ത്തനത്തിന് കാരണമാകരുതെന്ന വസ്തുത ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് വിഎച്ച്പിയുടെ കാശിപ്രാന്തത്തിന്റെ ദ്വിദിന യോഗത്തില്‍ ചമ്പത് റായ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News