പ്രണയത്തില്‍ നിന്നും പിന്‍മാറിയ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ റിമാന്‍ഡില്‍

പ്രണയത്തില്‍നിന്ന് പിന്‍മാറിയ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു.ഇരുപത്തിയെട്ടുകാരിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ കോട്ടത്തോട് സ്വദേശികളായ വിഷ്ണു, അക്ഷയ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

തിരുവല്ല തുകലശ്ശേരിക്ക് സമീപം രണ്ടു ദിവസം മുമ്പാണ് സംഭവം അരങ്ങേറിയത്. സംഭവത്തില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച്ച രാത്രിയോടെയാണ് പ്രതികളായ വിഷ്ണുവിനേയും അക്ഷയിയേയും കുറ്റപ്പുഴയില്‍ നിന്ന് പൊലീസ് പിടികൂടിയത്. ഇരുവരേയും ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അതിനിടെ കേസില്‍ നിന്ന് പിന്‍മാറാന്‍ പ്രതികളുടെ ബന്ധുക്കള്‍ പരാതിക്കാരിയായ യുവതിക്ക് പണം വാഗ്ദാനം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് പ്രതികള്‍ യുവതിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. യുവതിയെ സുഹൃത്തായിരുന്ന വിഷ്ണു അടുത്തേക്ക് വിളിച്ചു. ഇയാളോട് പ്രതികരിക്കാതെ മറ്റൊരു വഴിയിലുടെ മാറി നടന്നതോടെ എതിര്‍വശത്തുകൂടി കാറോടിച്ച് വന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിലത്ത് വീണ യുവതിയുടെ കയ്യൊടിയുകയും തലയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.നാട്ടുകാര്‍ ഓടിയെത്തിയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News