കൊവിഡിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ യാത്ര നിരോധനങ്ങള്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കുറിക്കാനൊരുങ്ങി ചൈന. കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ വ്യാപനം ശക്തമായി തന്നെ തുടരുമ്പോഴാണ് ചൈനയുടെ ഈ നടപടി എന്നതാണ് ശ്രദ്ധേയം.
ചൈനയ്ക്ക് പുറത്തു പോകാനും, പുറത്തു നിന്നുള്ള വിനോദസഞ്ചാരികളടക്കമുള്ള അന്താരാഷ്ട്ര സഞ്ചാരികള്‍ക്ക് ചൈനയിലേക്ക് വരാനുമുണ്ടായിരുന്ന വിലക്കാണ് ചൈന നീക്കുന്നത്. ഇതോടെ ലോകത്തെ വിനോദ സഞ്ചാരമേഖലകളിലേക്ക് ചൈനീസ് വിനോദ സഞ്ചാരികളുടെ കുത്തൊഴുക്ക് ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചൈനയിലേക്ക് വരുന്ന യാത്രക്കാരുടെ ക്വാറന്റീനിലും ഇളവുകള്‍ വരുത്തിയിട്ടുണ്ട് . 2020 ല്‍ അതിര്‍ത്തികള്‍ അടയ്ക്കുമ്പോള്‍ മൂന്ന് ആഴ്ചയായിരുന്നു ക്വാറന്റീന്‍. ഇത് പിന്നീട് ഒരാഴ്ചയായും ഈ നവംബറില്‍ അഞ്ചു ദിവസമായും കുറച്ചിരുന്നു.മറ്റു രാജ്യങ്ങളില്‍ നിന്ന് ചൈന സന്ദര്‍ശിക്കാന്‍ വരുന്നവര്‍ക്ക് ഇപ്പോള്‍ ക്വാറന്റീന്‍ നിര്‍ബന്ധമല്ല.
ചൈനീസ് ലൂണാര്‍ ഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ച് നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്കുള്ള സന്ദര്‍ശകരുടെ ഒഴുക്ക് വര്‍ധിക്കാനിടയുണ്ട്. കൊവിഡ് രൂക്ഷമായതോടെ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ വാന്‍ പ്രതിഷേധമാണ് ഉണ്ടായിരുന്നത് .ഇത് ചൈനയുടെ സമ്പദ് വ്യവസ്ഥയെയും ബാധിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇപ്പോള്‍ കൊണ്ട് വന്നിരിക്കുന്ന ഇളവുകള്‍ ഇതിനൊരു പരിഹാരമാകുമെന്നാണ് കണക്കു കൂട്ടല്‍.
അതേ സമയം മറ്റു രാജ്യങ്ങള്‍ ചൈനയില്‍ നിന്ന് വരുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. ചൈനയില്‍ നിന്ന് വരുന്നവര്‍ക്ക് പരിശോധനയും ക്വാറന്റീനും നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ് വിനോദ സഞ്ചാരമേഖലകള്‍ .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here