അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയസമ്മേളനത്തിന്റെ മൂന്നാം ദിനം ചർച്ചകളും പരിപാടികളും കൊണ്ട് സമ്പന്നമാണ് . മഹിളാ അസോസിയേഷൻറെ അഖിലേന്ത്യ സമ്മേളന നഗറിലെത്തിയ സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളെ സന്ദർശിച്ചു.
ക്രിയാത്മകമായ ചർച്ചകൾ, സംഘാടന മികവ്, സ്ത്രീ പങ്കാളിത്തം എന്നിവ കൊണ്ട് സമ്മേളനം ശ്രദ്ധേയമാകുന്നതായി അദ്ദേഹം പറഞ്ഞു. സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർക്ക് വലിയ സ്വീകാര്യതയാണ് മഹിളാ അസോസിയേഷൻറെ സമ്മേളന വേദിയായ എം.സി ജോസഫൈൻ നഗറിൽ ലഭിച്ചത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി അദ്ദേഹം ആശയവിനിമയം നടത്തി. സമ്മേളനം എങ്ങനെ വ്യത്യസ്തമാകുന്നു എന്നത് തന്നെയാണ് പ്രതിനിധികൾ അദ്ദേഹത്തോട് പങ്കുവച്ചത്. ദേശീയ തലത്തിൽ സ്ത്രീകൾ നേരിടുന്ന വിഷയങ്ങളിൽ ഉൾപ്പെടെ മഹിള അസോസിയേഷൻ സ്വീകരിച്ച നിലപാടുകൾ തുടരണമെന്നും അദ്ദേഹം പ്രതിനിധികളോട് ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here