നീറ്റ് പിജി 2023; പരീക്ഷക്കായ് ഒരുങ്ങാം, അപേക്ഷിക്കാം

ഈ വര്‍ഷത്തെ നീറ്റ് പിജി 2023 പരീക്ഷ മാര്‍ച്ച് 5നാണ് നടക്കുക. ഓരോ വര്‍ഷവും നിരവധി വിദ്യാര്‍ത്ഥികളാണ് ഈ പരീക്ഷക്കായി . ജനുവരി 27 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. രജിസ്‌ട്രേഷന്‍ ജനുവരി 7ന് ആരംഭിച്ചിട്ടുണ്ട്. പരീക്ഷയ്ക്കായി അപേക്ഷിക്കാന്‍ യോഗ്യത നേടിയവര്‍ക്ക് nbe.edu.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷാ ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കാവുന്നതാണ്.

നീറ്റ് പിജി പരീക്ഷാ ഷെഡ്യൂളിന് പുറമെ NEET MDS, DNB, FNGS തുടങ്ങിയ മറ്റു മത്സരപരീക്ഷകളുടെ പരീക്ഷാ തീയതികളും നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് പ്രഖ്യാപിച്ചു. പരീക്ഷകളെഴുതാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് natboard.edu.in ഷെഡ്യൂളിന്റെ പൂര്‍ണ വിവരം പരിശോധിക്കാം.

നീറ്റ് പിജി 2023 രജിസ്‌ട്രേഷന്‍: എങ്ങനെ അപേക്ഷിക്കാം?

1. nbe.edu.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
2. ഹോംപേജില്‍ ലഭ്യമായ രജിസ്‌ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
3. പോര്‍ട്ടലില്‍ സ്വയം രജിസ്റ്റര്‍ ചെയ്യുക.
4. നീറ്റ് പിജി 2023 അപേക്ഷാ ഫോം പൂരിപ്പിക്കുക.
5. രജിസ്‌ട്രേഷന്‍ ഫീസ് അടച്ച് അപേക്ഷാ ഫോം സമര്‍പ്പിക്കുക.
6. ഇത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ട് എടുത്ത് വെയ്ക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News