ചെങ്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാർ ഇല്ലാതിരുന്ന സംഭവത്തിൽ കർശന നടപടിക്ക് നിർദ്ദേശം

തിരുവനന്തപുരം ചെങ്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ ആരും ഇല്ലാതിരുന്ന സംഭവത്തില്‍ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ്. വിഷയത്തെപ്പറ്റി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യ മന്ത്രി വീണാ ജോർജ് നിര്‍ദശം നല്‍കി.

ചെങ്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ കൂട്ട അവധിയിൽ പോയതോടെ ഒപികൾ മുടങ്ങിയിരുന്നു. മൂന്ന്  ഡോക്ടർമാറും ഒരുമിച്ച് അവധിയെടുത്തതോടെ രോഗികൾ ദുരിതത്തിലായി.

പകരം സംവിധാനം ഏർപ്പെടുത്താതിനെ തുടർന്ന്  ഡിവൈഎഫ് ഐ പ്രവർത്തകർ പ്രതിഷേധ സമരം നടത്തി. തുടർന്ന് ആരോഗ്യ വകുപ്പ് ഇടപെട്ട് പൂവാറിൽ നിന്ന് ഡോക്ടറെ എത്തിച്ചാണ് ഒപികൾ പുനസ്ഥാപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News