എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതികരണവുമായി ടാറ്റ സൺസ് ചെയർമാൻ. വീഴ്ച സംഭവിച്ചതായി ടാറ്റ ചെയർമാൻ തുറന്നു പറഞ്ഞു . സംഭവിച്ചത് വ്യക്തിപരമായി വിഷമമുണ്ടാക്കുന്ന കാര്യം ആണെന്നും യാത്രക്കാരുടെ സുരക്ഷയാണ് ഞങ്ങളുടെ മുൻഗണന എന്നും അദ്ദേഹം വ്യക്തതമാക്കി .
അതേസമയം വിമാനത്തിനകത്ത് യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ ഖേദിക്കുന്നുവെന്ന് എയര്‍ഇന്ത്യ പറഞ്ഞിരുന്നു . സംഭവത്തില്‍ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ജീവനക്കാര്‍ കുറച്ചുകൂടി മാന്യമായി സംഭവം കൈകാര്യം ചെയ്യണമായിരുന്നുവെന്ന് എയർഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.
71കാരിയായ സഹയാത്രിക്കാരിയുടെ വസ്ത്രത്തില്‍ മദ്യപിച്ച് മൂത്രമൊഴിക്കുകയായിരുന്നു ശങ്കര്‍ശര്‍മ എന്നയാള്‍. നവംബര്‍ 26നായിരുന്നു സംഭവം. വിവരം അറിഞ്ഞപ്പോള്‍ ചെറിയൊരു വസ്ത്രം മാത്രമാണ് മാറ്റാനായി തന്നതെന്ന് പരാതിക്കാരി പറഞ്ഞിരുന്നു.
പരാതി പൊലീസിന് കൈമാറാതിരിക്കാനും പ്രതിയുടെ വിവരങ്ങള്‍ മറച്ചുവെക്കാനും ശ്രമിച്ചു. മുംബൈ ബുസിനസ്സ്കാരനാണ് ശങ്കർ ശർമ്മ . ഇയാളെ ഇന്നലെയാണ് കര്‍ണാടകയില്‍വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ജീവനക്കാര്‍ക്ക് ഇക്കാര്യത്തില്‍ ബോധവല്‍കരണം നടത്തുമെന്നും എയര്‍ഇന്ത്യ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here