യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമർശനം. ഷാഫിയുടെ നേതൃത്വത്തിൽ സംഘടന നിർജ്ജീവമാണ്. സംഘടനാ പ്രവർത്തനമല്ല വെറും ഷോ മാത്രമാണ് യൂത്ത് കോൺഗ്രസ്സിൽ നടക്കുന്നത്.
താഴേതട്ടിൽ സംഘടനയ്ക്ക് കമ്മിറ്റികൾ പോലുമില്ല എന്ന വിമർശനവുമായിട്ടാണ് എ വിഭാഗവും, കെ സുധാകര വിഭാഗവും സംസ്ഥാന പ്രസിഡൻ്റിനെതിരെ കമ്മിറ്റിയിൽ ആഞ്ഞടിച്ചു. രാഷ്ട്രീയ കാര്യങ്ങളിൽ യൂത്ത് കോൺഗ്രസ്സിന് നിലപാടില്ല. സംസ്ഥാന പ്രസിഡൻ്റ് ഫുട്ബോൾ കളിച്ച് നടക്കുകയാണ്.
തരൂർ വിവാദം അനാവശ്യമായിരുന്നു. അതിനെ ചൊല്ലി യൂത്ത് കോൺഗ്രസ് പരിപാടി മാറ്റിയത് ശരിയായില്ല. ഇക്കാര്യത്തിൽ ഷാഫി മൗനം പാലിച്ചുവെന്നും മുതിർന്ന നേതാവ് ആൻ്റണിയുടെ മൃദു ഹിന്ദുത്വ പ്രസ്താവനയ്ക്ക് പ്രസിഡൻ്റ് പിന്തുണ നൽകിയില്ലെന്നും വിമർശകർ പറയുന്നു.
കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനവും ഒപ്പം രാജി ഭീഷണി മുഴക്കിയും ഷാഫി പറമ്പിലും തിരിച്ചടിച്ചു. കെസുധാകരൻ യൂത്ത് കോൺഗ്രസ്സിൻ്റെ സംഘടനാ കാര്യങ്ങളിലും ആഭ്യന്തര വിഷയങ്ങളിലും തലയിടുന്നു.
അച്ചടക്ക നടപടികളിൽ പോലും സുധാകരൻ ഇടപെടുന്ന സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ തുടരാൻ താല്പര്യമില്ല എന്നും ഷാഫി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here