‘രാമക്ഷേത്രം തുറക്കുമെന്ന് പറയാൻ നിങ്ങളാണോ പൂജാരി?’ അമിത് ഷായെ വിമർശിച്ച് ഖാർഗെ

രാമക്ഷേത്രം തുറക്കുന്നതിനെ സംബന്ധിച്ച് അമിത് ഷായെ വിമർശിച്ച കോൺഗ്രസ് അധ്യക്ഷൻ മാലികാർജ്ജുന ഖാർഗെ. രാമക്ഷേത്രം തുറക്കുന്ന കാര്യം പറയാൻ അമിത് ഷാ ആരാണ് എന്നതായിരുന്നു ഖാർഗെയുടെ വിമർശനം.

‘രാമക്ഷേത്രം തുറക്കേണ്ട കാര്യം പറയാൻ അമിത് ഷാ ആരാണ്? അദ്ദേഹം അവിടുത്തെ പുജാരിയാണോ? ക്ഷേത്രകാര്യങ്ങൾ അധികൃതർ ചർച്ചചെയ്യട്ടെ. നിങ്ങളൊരു രാഷ്ട്രീയക്കാരനാണ്. നിങ്ങളുടെ ജോലി രാജ്യത്തെ കാര്യങ്ങൾ നോക്കുകയും കർഷകർക്ക് ന്യായമായ വില നല്കാൻ ശ്രദ്ധിക്കുന്നതാണ്’; ഖാർഗെ പറഞ്ഞു.

നേരത്തെ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനച്ചടങ്ങിൽ തങ്ങളെ ക്ഷണിക്കാത്തതിൽ കോൺഗ്രസിലെ ചില നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. രാമക്ഷേത്ര ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ മതപരമായ അനുഷ്ടാനങ്ങളിൽ പങ്കെടുത്തത് വലിയ വിവാദമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News