സംസ്‌കൃതം കമന്ററി, കാവി യൂണിഫോം; മഹാഋഷി കപ്പ് ഭോപ്പാലിൽ തുടങ്ങി

അമ്പയർ ഗ്രൗണ്ടിലേക്ക് എത്തുന്നത് തനി കാവിവേഷത്തിൽ. ബാറ്റ്‌സ്മാനും ബൗളർമാരും ഫീൽഡർമാരും വരെ കാവിയിലോ അല്ലെങ്കിൽ പൂജ ചെയ്യുമ്പോൾ ധരിക്കുന്ന കാഷായവസ്ത്രത്തിലോ. ചിലർ ഗ്രൗണ്ടിൽ പ്രത്യക്ഷപ്പെടുന്നത് കുറിയും വലിയ മാലയുമിട്ട്. മധ്യപ്രദേശിലെ മഹാഋഷി കപ്പ് ക്രിക്കറ് ടൂർണമെന്റിലെ കാഴ്ച്ചകൾ ഇങ്ങനെയൊക്കെയാണ്.

ക്ഷേത്രങ്ങളിൽ പൂജ ചെയ്യുന്ന ബ്രാഹ്മണർക്കും വിവിധ വേദപാഠശാലകളിലുള്ളവർക്കും വേണ്ടി വർഷാവർഷം സംഘടിപ്പിക്കപ്പെടുന്ന ടൂർണമെന്റാണ് മഹാഋഷി ടൂർണമെന്റ്. കളിക്കാരുടെ വേഷത്തിലെന്ന പോലെ ഈ ടൂർണമെന്റിലെ ഭാഷയിലും അസ്വാഭാവികയതയുണ്ട്. ബാറ്റ് ചെയ്യുന്നവരും ബോൾ ചെയ്യുന്നവരും സംസ്കൃതത്തിലാണ് പരസ്പരം സംസാരിക്കുക. കമന്ററി വരെ ആളുകൾക്ക് മനസ്സിലാകാത്ത സംസ്കൃതത്തിലാണ്. സംസ്കൃതത്തെ ഒരു ഭാഷയെന്ന രീതിയിൽ പ്രോത്സാഹിപ്പിക്കാനാണ് രീതി എന്നാണ് അധികൃതരുടെ അവകാശവാദം.

കഴിഞ്ഞ മൂന്ന് വർഷമായി ഭോപ്പാലിൽ ഈ ടൂർണമെന്റ് നടന്നുവരുന്നുണ്ട്. എല്ലാക്കൊല്ലവും മധ്യപ്രദേശിലെ വിവിധയിടങ്ങളിൽനിന്നുള്ള ബ്രാഹ്മണർ ഈ ടൂർണമെന്റിൽ കളിക്കാനെത്തും. അടുത്തവർഷത്തോടെ രാജ്യത്തിലെ വിവിധ ബ്രാഹ്മണടീമുകളെ അണിനിരത്തി ടൂർണമെന്റ് കൂടുതൽ വിപുലീകരിക്കാനാണത്രെ അധികൃതരുടെ ശ്രമം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News