ജനസംഖ്യ നിയന്ത്രിക്കാൻ സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകണമെന്ന വിവാദ പ്രസ്താവനയുമായി നിതീഷ് കുമാർ

സംസ്ഥാനത്തെ ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സ്ത്രീകൾക്ക് വിദ്യാഭ്യാസമില്ലാതിരിക്കുകയും പുരുഷൻമാർ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറാകാതിരിക്കുകയും ചെയ്യുമ്പോൾ ബീഹാറിലെ ജനസംഖ്യ നിയന്ത്രിക്കാൻ കഴിയില്ലെന്നാണ്  നിതീഷ് കുമാറിൻ്റെ പ്രസ്താവന.

ജനസംഖ്യ നിയന്ത്രിക്കാനുള്ള മാർഗ്ഗം സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുക എന്നതാണ് . ജനസംഖ്യ ഇതുവരെ കുറഞ്ഞിട്ടില്ല. ജനസംഖ്യാ വർദ്ധനവ് തടയാൻ സ്ത്രീകൾക്ക് നല്ല വിദ്യാഭ്യാസം നൽകുകയോ ഗർഭിണിയാവാതിരിക്കാൻ വേണ്ട സുരക്ഷാ നടപടികൾ സ്വീകരിക്കാൻ വേണ്ട ബോധവത്കരണം നടത്തുകയോ ചെയ്യണം എന്നാണ് ബീഹാർ മുഖ്യമന്ത്രിയുടെ പ്രസ്താവന. വൈശാലിയിൽ നടക്കുന്ന സമാധാൻ യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നിതീഷ് കുമാർ.

തങ്ങളുടെ പ്രവൃത്തിയുടെ ഫലം എന്തായിരിക്കുമെന്ന് പരിശോധിക്കാൻ പുരുഷൻമാർ തയാറല്ല. ഇക്കാര്യത്തിൽ സ്ത്രീകൾക്ക് ശരിയായ വിദ്യാഭ്യാസം കൂടി ലഭിച്ചില്ലെങ്കിൽ ജനസംഖ്യ വളർച്ച നിയന്ത്രിക്കാനാകില്ല എന്നും നിതീഷ് കൂട്ടിച്ചേർത്തു.

ബീഹാറിനെ അപമാനിക്കുന്ന പരാമർശമാണ് നിതീഷ് നടത്തിയതെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. മുഖ്യമന്ത്രി പൊതുജനമധ്യത്തിൽ അസഭ്യ വാക്കുകൾ ഉപയോഗിച്ചുവെന്നാണ്  പ്രതിപക്ഷ നേതാവ് സാമ്രത് ചൗധരി ബീഹാർ മുഖ്യമന്ത്രിയുടെ വാക്കുകളോട് പ്രതികരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News