സന്തോഷ് ട്രോഫി: മിസോറാമിനെ തകർത്ത് കേരളം ഫൈനൽ റൗണ്ടിലേക്ക്

സന്തോഷ് ട്രോഫി ഫുട്ബോളിൽ രണ്ടാം ഗ്രൂപ്പിലെ അവസാന മത്സരത്തിൽ  മിസോറാമിനെ 5-1 ന് തോൽപ്പിച്ച് കേരളം ഫൈനൽ റൗണ്ടിലേക്ക്. ഇന്നത്തെ വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യൻമാരായിട്ടാണ്  കേരളം ഫൈനൽ റൗണ്ട് ഉറപ്പിച്ചത്. നരേഷ് ഭാഗ്യനാഥൻ കേരളത്തിനായി ഇരട്ട ഗോൾ നേടി. നിജോ ഗിൽബർട്ട്, ഗിഫ്റ്റി ഗ്രേഷ്യസ്, വിശാഖ് മോഹനൻ എന്നിവരും മിസോറാമിൻ്റെ വലകുലുക്കി കേരളത്തെ ഫൈനൽ റൗണ്ടിലെത്തിച്ചു.  മൽസംഫെല മിസോറമിൻ്റെ ആശ്വാസ ഗോൾ നേടി.

ഗ്രൂപ്പ് രണ്ടിലെ  അഞ്ചു മത്സരങ്ങളും വിജയിച്ചാണ് കേരളം ഫൈനൽ റൗണ്ടിലേക്ക് കുതിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള മിസോറാം നാല് മത്സരങ്ങളും വിജയിച്ചിട്ടുണ്ട്. ഗ്രൂപ്പ് ചാമ്പ്യൻമരായ കേരളത്തിന് 15 പോയിൻ്റുകളും ഗ്രൂപ്പ് റണ്ണറപ്പുകളായ മിസോറാമിന് 12 പോയിൻ്റുകളുമാണുള്ളത്.

5 കളികളിലായി 24 ഗോളുകളാണ് കേരളം അടിച്ചുകൂട്ടിയത്. എന്നാൽ  എതിരാളികൾക്ക് കേരളത്തിൻ്റെ വല കുലുക്കാനായത് രണ്ട് തവണ മാത്രമാണ്. ദില്ലിയിലായിരിക്കും സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News