പ്രഥമ ഉണ്ണികൃഷ്ണൻ നമ്പൂതിരി ചലച്ചിത്ര പുരസ്കാരം ഇന്നസെന്റിന്

സിനിമാതാരം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ ചലച്ചിത്ര പുരസ്കാരം ഇന്നസെന്റിന്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം.അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

മലയാള സിനിമയുടെ മുത്തച്ഛൻ അന്തരിച്ച ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ സ്മരണയ്ക്കാണ് ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള പുരസ്കാരം നൽകുന്നത്.പ്രഥമ പുരസ്കാരത്തിന് ചലച്ചിത്ര താരം ഇന്നസെന്റ് അർഹനായി.കൈതപ്രം ദാമോദരൻ നമ്പൂതിരി,സംവിധായകരായ ജയരാജ് ,മനോജ് കാന,സുരേഷ് പൊതുവാൾ എന്നിവരുൾപ്പെട്ട ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.ജനുവരി അവസാനം പയ്യന്നൂരിൽ നടക്കുന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരി അനുസ്മരണ പരിപാടിയിൽ വച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് ജൂറി അംഗങ്ങളും ഭാരവാഹികളും അറിയിച്ചു

ഉണ്ണികൃഷ്ണൻ തമ്പൂതിരിയുടെ കുടുംബാംഗങ്ങളും സാംസ്കാരിക സംഘടനയായ ദൃശ്യയും ചേർന്നാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്.വാർത്താ സമ്മേളനത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി,പയ്യന്നൂർ എം എൽ എ ടി ഐ മധുസൂതനൻ,ടി വി രാജേഷ്,അഡ്വ. പി സന്തോഷ്,ഭവദാസൻ നമ്പൂതിരി,കെ ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News