ബത്തേരിയിൽ ഭീതിപരത്തിയ മോഴയാനക്കൊപ്പം വനത്തിൽ മറ്റൊരു കൊമ്പൻ.മയക്കുവെടി വെക്കാനാവാതെ ദൗത്യസംഘം. നാളെയും ശ്രമം തുടരാൻ തീരുമാനം
കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമം വൈകും വരെ നീണ്ടെങ്കിലും ഫലം കണ്ടില്ല. നാളെയും ദൗത്യം തുടരും. ആന വേഗതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതും മറ്റൊരു കൊമ്പൻ സമീപത്തുള്ളതിനാലും ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നാണ് വനം വകുപ്പ് പറയുന്നത്.
ബത്തേരി നഗരത്തിന് സമീപത്തെ കുപ്പാടി വനമേഖലയിലാണ് ഒടുവിൽ ഈ ആനയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ വനത്തിൽ നിന്ന് മയക്കുവെടി വെക്കുന്നതും ആനയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതുമെല്ലാം ദുഷ്കരമാണ്.
ഇന്ന് തന്നെ പിടികൂടാനായിരുന്നു ശ്രമങ്ങൾ.150 വനപാലകർ ഇതിനായി പ്രദേശത്ത് ക്യാമ്പുചെയ്തു.മൂന്ന് സംഘങ്ങളായി കുംകിയാനകളുടെ സഹായത്തോടെ വനത്തിനുള്ളിൽ ദീർഘ നേരം പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.ഇതോടെ ഇന്നത്തെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here