കാസർക്കോട് പെൺകുട്ടിയുടെ മരണം ഭക്ഷ്യ വിഷബാധയല്ലെന്ന് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോർട്ട്

കാസർക്കോട് പെൺകുട്ടിയുടെ മരണം ഭക്ഷ്യ വിഷബാധയല്ലെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ പ്രവർത്തന രഹിതമായത് മരണ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു . കുട്ടിയുടെ ശരീരത്തിൽ മറ്റേതെങ്കിലും രാസ വസ്തുക്കളുടെ സാന്നിധ്യമുണ്ടോയെന്ന് സംശയം ഉണ്ടെന്നും രാസ പരിശോധനാ ഫലം വന്നാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരു എന്നും റിപ്പോർട്ട് .

കാസര്‍ക്കോട് തലക്ലായിലെ അഞ്ജുശ്രീ പാര്‍വ്വതിയായിരുന്നു മരിച്ചത്. കാസര്‍ക്കോട്ടെ ഹോട്ടലില്‍ നിന്നും ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ബന്ധുക്കള്‍ മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News