കോൺഗ്രസ് തപസ്യരുടെ കൂട്ടം; ഇപ്പോൾ നടക്കുന്നത് ധർമയുദ്ധം; രാഹുൽ ഗാന്ധി

ഭാരത് ജോഡോ യാത്രയ്ക്കിടെ വീണ്ടും മൃദുഹിന്ദുത്വ സ്വഭാവമുള്ള പ്രസ്താവനയുമായി രാഹുൽ ഗാന്ധി. കോൺഗ്രസിനെയും ബി.ജെ.പിയെയും ആത്മീയപശ്ചാത്തലത്തിൽ താരതമ്യം ചെയ്തുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.

കോൺഗ്രസ് എന്നാൽ ഒരുപാട് പേരുടെ തപസ്സിന്റെ ഫലമെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. ‘കോൺഗ്രസ് തപസ്യരുടെ ഒരു കൂട്ടമാണ്. എന്നാൽ ബി.ജെ.പി അങ്ങനെയല്ല. അവർ നിർബന്ധിത പൂജ ചെയ്യുന്നവരാണ്. അതുകൊണ്ടാണ് ബി.ജെ.പിക്കാർ മോദിയെ മാത്രം ആളുകൾ ആദരിക്കണം എന്ന് വാശിപിടിക്കുന്നത്. കോൺഗ്രസ് അങ്ങനെയല്ല ‘; രാഹുൽ ഗാന്ധി പറഞ്ഞു.

ഭാരത് ജോഡോ യാത്ര രാഷ്ട്രീയപരമായി വിജയിച്ചോ എന്ന ചോദ്യത്തിന് ഇപ്പോഴത്തെ പോരാട്ടം ധർമയുദ്ധമാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. ‘ഇപ്പോഴത്തെ പോരാട്ടം വെറും രാഷ്ട്രീയപരമല്ല. രാജ്യത്തെ സാഹചര്യങ്ങൾ ഇന്ന് മാറിയിട്ടുണ്ട്. ആർ.എസ്.എസ് – ബി.ജെ.പി സംഘം വിവിധ അധികാരകേന്ദ്രങ്ങളിൽ പിടിമുറുക്കുന്നതോടെ ഇന്നത്തെ പോരാട്ടം ഒരു ധർമയുദ്ധം കൂടിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News