AlDWA കലണ്ടറിലെ 12 വനിതാ വിപ്ലവ നക്ഷത്രങ്ങൾ ( ഭാഗം 2)

സൗമ്യ എംഎസ്

ജനുവരി 6 മുതല്‍ 9 വരെയായി തിരുവനന്തപുരത്ത് നടക്കുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പതിമൂന്നാം ദേശീയ സമ്മേളനവുമുയി ബന്ധപ്പെട്ട് 12 വിപ്ലവ വനിതാ നക്ഷത്രങ്ങളുടെ ജീവചരിത്രം ഉൾപ്പെടുത്തിയ കലണ്ടർ പ്രകാശനം ചെയ്തിരുന്നു. ഇന്ത്യ കല സാമൂഹിക-രാഷ്ട്രീയ വനിതാവിമോചന മേഖലകളിൽ സ്വാധീനം ചെലുത്തിയ അസോസിയേഷൻ്റെ സ്ഥാപക നേതാക്കളായ പന്ത്രണ്ട് വനിതാ രത്നങ്ങളാണ് ഇംഗ്ലീഷിൽ തയാറാക്കിയ കലണ്ടറിൽ ഉൾപ്പെട്ടിരിക്കുന്നത്. സ്പാറ്റോയുടെ നേതൃത്വത്തിൽ തയാറാക്കിയ കലണ്ടർ  സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവുമായ സുഭാഷിണി അലി പ്രകാശനം ചെയ്തു.ഈ കലണ്ടറിൽ ഉൾപ്പെട്ട 12 വനിതകളെ പരിചയപ്പെടുത്തുകയാണ് ഈ പ്രത്യേക ലേഖനങ്ങളിലൂടെ.

ലക്ഷ്മി സെഗാൾ

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൻ ആമുഖം ആവശ്യമില്ലാത്ത വനിത പോരാളി. ഇന്ത്യൻ നാഷണൽ ആർമിയിലെ നിറസാന്നിധ്യം . ജനനം 1914 ൽ എസ് സ്വാമിനാഥൻ്റേയും അമ്മുക്കുട്ടിയുടേയും മകളായി മദ്രാസിൽ ജനനം. കുട്ടിക്കാലം ചിലവഴിച്ചത് കേരളത്തിൽ. ചെറുപ്പത്തിലേ വിദേശ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ബഹിഷ്കരിച്ച ലക്ഷ്മി കോളേജ് കാലഘട്ടത്തിൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായി. 1932ൽ മെഡിസിൻ പഠനമാരംഭിച്ചു. 1940 ൽ ഗൈനക്കോളജിയിൻ വൈദഗ്ധ്യം നേടിയ ശേഷം സിംഗപ്പൂരിൽ ജോലി തേടിപ്പോയി. അവിടെ സുഭാഷ് ചന്ദ്ര ബോസിനെ കണ്ടുമുട്ടുകയും INA യുടെ ഭാഗമാകുകയും പിന്നേട് ക്യാപ്റ്റൻ ലക്ഷ്മി എന്നറിയപ്പെടുകയും ചെയ്തു. ബോസിൻ്റെ തിരോധാനത്തിനും ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കും ശേഷം ഇന്ത്യയിലെത്തിയ ഇവർ കേണൽ പ്രേംകുമാർ സെഗാളിനെ വിവാഹം ചെയ്തു. തുടർന്നും ഡോക്ടർ എന്ന നിലയിൽ അഭയാർത്ഥിക്കൾക്കും അശരണർക്കും ഇടയിൽ പ്രവർത്തിച്ച ക്യാപ്റ്റൻ AlDWA യുടെ വൈസ് പ്രസിഡൻ്റ് ആയി മാറി. സിഖ് വിരുദ്ധ കലാപം , ഭോപ്പാൽ ട്രാജഡി തുടങ്ങിയ സന്ദർഭങ്ങളിൽ ഗർഭിണികൾ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസമായി. 2002 ൽ രാഷ്ട്രപതി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.

മംഗലേശ്വരി ദേബ് ബർമ

1935ൽ സുബേറാം ദേബ് ബർമയുേടേയും അഹില്യയുടേയും മകളായി ത്രിപുരയിലെ രാജ്ഘട്ടിൽ ജനനം. സ്കൂളിൽ പോകാൻ നിർവ്വാഹമില്ലാത്തതിനാൽ അച്ഛൻ മകളെ ഒരു ട്യൂഷൻ ക്ലാസിൽ വിട്ടു. അതും വിദ്യാഭ്യാസം അപകടം ക്ഷണിച്ച് വരുത്തുമെന്ന് വിശ്വസിച്ചിരുന്നഅമ്മയുടെ എതിർപ്പിനെ അവഗണിച്ച് . പിന്നേട് അവൾ മറ്റ് കുട്ടികൾക്കും അക്ഷരം പകർന്ന് നൽകി. വിപ്ലവകാരിയായ ദസ്റദ് ദേബിൻ്റെ പ്രണയം സ്വീകരിച്ചു കൊണ്ട് 1952ൽ വിവാഹിതയായി. ഉപജാതി ഗണ മുക്തി പരിഷത് , ഗണ തന്ത്രിക് നാരി സമിതി എന്നീവയിൽ പ്രവർത്തിച്ചു. കാടുകളും മലകളും താണ്ടി വനിതകളുടെ ഉന്നമനത്തിനായ് അക്ഷീണം പ്രയത്നിച്ചു. 1953 ൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ഭാഗമായി. ത്രിപുരയിലെ ജനാധിപത്യത്തിനും സമാധാനത്തിനും പുരോഗമനത്തിനും ജീവിതം ഒഴിഞ്ഞുവച്ചു മംഗലേശ്വരി വനിതാ ക്ഷേമ പ്രവർത്തകർക്ക് ഒരു മികച്ച വഴികാട്ടിയാണ്.

മല്ലു സ്വരാജ്യം

ഒരു ഗറിലായുദ്ധ പോരാളിയുടെ വീര്യത്തോടെ തെലുങ്കാന സമരത്തിൽ പങ്കാളിയായ ധീര വനിത. ആന്ധ്രാപ്രദേശിലെ ഒരു ജനിമയായിരുന്ന ബിമി റെഡി റാം റെഡി യുടേയും സോക്കമ്മയുടേയും മകളായി ജനനം. പെൺകുട്ടികളെ ഝാൻസി റാണിയെ പോലെ വളർത്തണം എന്നായിരുരുന്നു പിതാവിൻ്റെ നയം. നന്നേ ചെറുപ്പത്തിലേ സ്വരാജ്യം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു. 1942ൽ പന്ത്രണ്ടാം വയസിൽ ആന്ധ്രാ മഹിളാ സഭയുടെ അംഗമായി. തെലുങ്കാന സമരത്തിൻ്റെ സൂര്യാ പേട്ട് താലൂക്ക് സംഘാടകയ സ്വരാജം നിരവധി യുവതികളെ ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ പഠിപ്പിച്ചു. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഹൈദ്രാബാദിൽ ഉണ്ടായ പോലീസ് ആക്ഷൻ്റ ഭാഗമായി നടന്ന കലാപത്തിൽ ഗോദാവരി വനത്തിൽ ഗോത്രവർഗ്ഗക്കാരുടെ സഹായത്താൽ ഗറില്ല യുദ്ധമുറകൾ സ്വീകരിച്ചു. യുവ കമ്മ്യൂണിസ്റ്റായ സരോജത്തിൻ്റെ ജീവന് 10,000 രൂപ വരെ പാരിതോഷികം പ്രഖ്യാപിക്കപ്പെട്ടു. 1964ൽ CPIMൻ്റെ ഭാഗമായ സ്വരാജം MLA സ്ഥാനം വഹിച്ചു.AlDWAയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന സ്വരാജം വൈസ് പ്രസിഡൻ്റ് സ്ഥാനം വഹിച്ചു. 2002 ൽ CPIM കേന്ദ്ര കമ്മറ്റിയംഗമായി.

മഞ്ജരി ഗുപ്ത

1924ൽ ധാക്കയിലെ ഒരു സമ്പന്ന കുടുംബത്തിലാണ് ജനിച്ചതെങ്കിലും പിന്നേട് അവർ കൽക്കത്തയിലേക്ക് ചേക്കേറി. സ്വാതന്ത്ര്യ സമരത്തിൻ്റെ തീക്കാറ്റ് അലയടിക്കുന്ന സമയം. രണ്ടാം ലോകമഹായുദ്ധവും ക്വിറ്റ് ഇന്ത്യാ സമരവും 1943 ലെ മനുഷ്യ നിർമ്മിത ദാരിദ്ര്യവും കലാപങ്ങളുമെല്ലാം അന്തരീക്ഷം പ്രക്ഷുബ്ധമാക്കിയിരുന്നു. കോളേജ് വിദ്യാർത്ഥിനിയായിരിക്കെ കമ്യൂണിസ്റ്റ് ആശയങ്ങളോട് ആവേശം തോന്നിയെങ്കിലും പിതാവ് എതിർത്തു. 1944ൽ കമ്യൂണിസ്റ്റ് കാരനായ സധൻ ഗുപ്തയെ വിവാഹം ചെയ്തു. നിയമം പഠിച്ചു.1953 ൽ ഭർത്താവ് ലോക്സഭ അംഗമായതിനെ തുടർന്ന് ഡൽഹിയിലേക്ക് ചേക്കേറി. അഭി ഭാഷകയായി പേരെടുത്തു.1969ൽ CPIMൽ ചേർന്നു. പശ്ചിമ ബംഗ മഹിള സമിതിയിലും അംഗമായി .1981 മുതൽ 1990 വരെ AIDWA പ്രസിഡൻ്റ് ആയി പ്രവർത്തിച്ചു. 1993 മുതൽ 2001 വരെ പശ്ചിമ ബംഗാൾ വനിതാ കമ്മീഷൻ അംഗം.

(തുടരും..)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News