കൊല്ലത്ത് അയൽവാസിയെ കുത്തിക്കൊന്നു

കൊല്ലം കണ്ണനല്ലൂരിൽ ഒരാൾ കുത്തേറ്റു മരിച്ചു.ചേരിക്കോണം സ്വദേശി സന്തോഷ് (42) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ അയൽവാസി പ്രകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 3 മണിക്കാണ് സംഭവം. പ്രകാശൻ  സന്തോഷിൻ്റെ വീട്ടിലെത്തുകയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു.

തുടർന്ന് കൈവശം ഉണ്ടായിരുന്ന കത്തി ഉപയോഗിക് സന്തോഷിനെ കുത്തുകയായിരുന്നു.ഇയാളുടെ ആക്രമണത്തിൽ
സന്തോഷിന്റെ ബന്ധു ശരത്തിന്റെ കൈപ്പത്തിക്ക് മുറിവേറ്റു.

ശരത്ത് ബഹളം വച്ചതിനെ തുടർന്ന് ഓടിയെത്തിയ പ്രദേശവാസികൾ  സന്താഷിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിലേക്കുള്ള വഴിയിൽ വെച്ചു തന്നെ സന്തോഷ് മരണപ്പെടുകയായിരുന്നു.

സംഭവത്തിന് ശേഷം പ്രതിയായ പ്രകാശിനെ നാട്ടുകാർ തടഞ്ഞ് വെച്ച്  പൊലീസിന് കൈമാറി.കൊല്ലപ്പെട്ട സന്തോഷ് പ്രകാശനെ മുമ്പ് മർദ്ദിച്ചിരുന്നു.പൂർവ്വവൈരാഗ്യമാണ് കൊലപാതകകാരണമെന്ന് പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News