ഇന്ത്യയിൽ രണ്ടോ മൂന്നോ സമ്പന്നരുടെ കൈയ്യില്‍ മാത്രം പണം കുമിഞ്ഞ് കൂടുന്നതാണ് തൊഴിലില്ലായ്മക്ക് കാരണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.പ്രതിപക്ഷത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാണ് എന്ന മാധ്യമങ്ങളുടെ ചോദ്യം ഭാരത് ജോഡോ യാത്ര വഴിതെറ്റിക്കാന്‍ വേണ്ടിയാണ്. അതേ സമയം ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാനല്ലെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞിരുന്നു.
യാത്ര ഒരു വ്യക്തിക്ക് വേണ്ടിയല്ല. മറിച്ച് ഒരാശയമാണ്. രാഹുല്‍ യാത്രയുടെ പ്രധാനമുഖമാണെന്ന് മാത്രമേയുള്ളൂവെന്നും ജയറാം രമേശ് പറഞ്ഞതിന് പിന്നാലെയാണ് രാഹുലിൻ്റെ പ്രതികരണം.മാധ്യമങ്ങള്‍ കാണുന്ന രാഹുല്‍ അല്ല ഞാന്‍. ബിജെപി കാണുന്ന രാഹുലും അല്ല. ഞാന്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കണമെങ്കില്‍ ഹിന്ദു ധര്‍മ്മം പഠിക്കണം എന്നും പ്രധാനമന്ത്രി ആര് എന്ന ചോദ്യത്തിനോട് മാധ്യമങ്ങളോട് പ്രതികരിച്ചു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെക്കാള്‍ കൂടുതല്‍ മികച്ച പ്രതികരണമാണ് വടക്കേ ഇന്ത്യയില്‍ നിന്ന് ഭാരത് ജോഡോ യാത്രക്ക് ലഭിക്കുന്നതെന്നും രാഹുൽ പറഞ്ഞു.കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സ്വാമി നാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് പരിഗണന നൽകും. റിപ്പോര്‍ട്ട് വെറുതെ നടപ്പാക്കുമെന്ന് പറയാനില്ല. കമ്മീഷന്‍ നിര്‍ദ്ദേശങ്ങളുടെ സാമ്പത്തിക വശം അടക്കം പരിഗണിച്ച് നടപ്പാക്കുന്നത് ഗൗരവമായി ആലോചിക്കുമെന്നും രാഹുല്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here