വേതനവർദ്ധനവ് ആവശ്യപ്പെട്ട് ന്യുയോർക്കിൽ 8700 നേഴ്‌സുമാർ സമരത്തിലേക്ക്

വേതനവർദ്ധനവ് ആവശ്യപ്പെട്ട് ന്യൂയോർക്കിൽ നേഴ്‌സുമാർ സമരത്തിലേക്കെന്ന ആശങ്ക ശക്തം. ഇതോടെ ഹോസ്പിറ്റലിൽനിന് കുട്ടികളടക്കമുള്ള ആളുകളെ മാറ്റിത്തുടങ്ങി.

അമേരിക്കയിലെ ഉയരുന്ന പണപ്പെരുപ്പത്തിനൊത്ത വേതനം എന്നത് നേഴ്‌സുമാർ നിരന്തരമായി ഉന്നയിക്കുന്ന ആവശ്യമാണ്. ഈ ആവശ്യത്തിൽ ഇനിയും തീരുമാനമാകാത്തതോടെയാണ് സമരത്തിലേക്ക് കടക്കാൻ നേഴ്‌സുമാർ തീരുമാനിച്ചത്. ഞായറാഴ്ച നടക്കുന്ന അവസാനവട്ട ചർച്ചകളിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ തിങ്കളാഴ്ച മുതൽ സമരം തുടങ്ങുമെന്ന് നേഴ്സസ് അസോസിയേഷൻ പ്രഖ്യാപിച്ചുകഴിഞ്ഞു. അതേസമയം, വേതനവർദ്ധനവ് നടപ്പിലാക്കിയ ആശുപത്രികളിൽനിന്ന് നേഴ്‌സുമാർ സമരം പിൻവലിച്ചു.

ചർച്ച നടന്നുകൊണ്ടിരിക്കുകയാണെങ്കിലും ഏത് സാഹചര്യത്തെയും പ്രതിരോധിക്കാൻ തയ്യാറെന്ന് ഓഫീസിൽ ഓഫ് എമെർജൻസി മാനേജ്‌മന്റ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News