കോട്ടയം ഭക്ഷ്യവിഷബാധ; പ്രതിയായ കുക്ക് പിടിയിൽ

കോട്ടയത്ത് കുഴിമന്തി കഴിച്ച് യുവതി മരിച്ച സംഭവത്തിൽ പ്രതിയായ ഹോട്ടലിലെ കുക്ക് അറസ്റ്റിൽ. മലപ്പുറം മന്തി ഹോട്ടലിലെ ചീഫ് കുക്ക് മുഹമ്മദ് സിറാജുദ്ദീനാണ് പിടിയിലായത്. മലപ്പുറം ജില്ലയിലെ കാടാമ്പുഴയിൽനിന്നാണ് പ്രതിയെ പിടികൂടിയത്.

ഡിസംബർ 29ന് കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലില്‍നിന്നുള്ള അല്‍ഫാം കഴിച്ചതിനെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സായ രശ്മിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സഹോദരന്‍ വിഷ്ണുരാജിനും ഈ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച മറ്റ് 26 പേര്‍ക്കും ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ട്. ഇതേത്തുടർന്ന് കോട്ടയം നഗരസഭാ അധികൃതര്‍ ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും കട പൂട്ടിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നലെയാണ് രശ്മിയുടെ മരണം സംഭവിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News