ഉപ്പിന്റെ അമിതോപയോഗം; സമ്മർദ്ദം കൂടുമെന്ന് പഠനം

​ഹാരത്തിൽ ഉപ്പ് കൂടുതലായാൽ സമ്മർദ്ദത്തിന് കാരണമാകുമെന്ന് പഠനം. ഉപ്പ് ഉയർന്ന അളവിൽ ഉപയോ​ഗിക്കുന്നത് സ്ട്രെസ് ഹോർമോണുകളുടെ അളവ് 75% വർദ്ധിപ്പിക്കുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ഹൃദയത്തെയും രക്തധമനികളെയും വൃക്കകളെയും ഉപ്പിന്റെ അമിത ഉപയോ​​ഗം ദോഷകരമായി ബാധിക്കുമെന്നും മസ്തിഷ്കം സമ്മർദ്ദം കൈകാര്യം ചെയ്യുന്ന രീതിയെയും ഇത് സ്വാധീനിക്കുമെന്ന് കണ്ടെത്തിയതായി ​ഗവേഷകർ പറഞ്ഞു.

എലികളിൽ നടത്തിയ പഠനത്തിലാണ് ഉപ്പ് കൂടുന്നത് സമ്മർദ്ദം ഉയരാൻ കാരണമാകുമെന്ന് കണ്ടെത്തിയത്. മനുഷ്യരുടെ സാധാരണ ഉപഭോ​ഗം അനുസരിച്ചുള്ള ഉപ്പ് അടങ്ങിയ ഭക്ഷണം നൽകിയപ്പോൾ എലികളുടെ സ്ട്രെസ് ഹോർമോണുകളുടെ അളവ് വർദ്ധിക്കുക മാത്രമല്ല പാരിസ്ഥിതിക സമ്മർദ്ദത്തോടുള്ള എലികളുടെ ഹോർമോൺ പ്രതികരണവും ഇരട്ടിയായതായി ഗവേഷകർ കണ്ടെത്തി.

മുതിർന്ന ആളുകൾ പ്രതിദിനം 6 ഗ്രാമിൽ കൂടുതൽ ഉപ്പ് കഴിക്കരുതെന്നാണ് വിദ​ഗ്ധർ പറയുന്നത്. എന്നാൽ മിക്കവരും അളവിനേക്കാൾ 9 ഗ്രാം ഉപ്പ് അമിതമായി കഴിക്കുന്നുണ്ട്. ഈ ശീലം രക്തസമ്മർദ്ദം, വാസ്കുലർ ഡിമെൻഷ്യ എന്നിവയുടെ അപകടസാധ്യത വർദ്ധിപ്പിക്കുമെന്നാണ് ​ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്.

ഉപ്പ് അമിതമായി ഉപയോ​ഗിക്കുന്നത് ഉത്കണ്ഠ, വിഷാദം തുടങ്ങിയ സ്വഭാവ മാറ്റങ്ങളിലേക്ക് നയിക്കുമോ എന്ന് കണ്ടെത്താൻ കൂടുതൽ പഠനങ്ങൾ നടക്കുന്നുണ്ടെന്നും ​ഗവേഷകർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News