ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ മുങ്ങി മരിച്ചു

ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ അഴുത നദിയിൽ മുങ്ങി മരിച്ചു.ഒപ്പം ഉണ്ടായിരുന്ന ഒരാളെ കാണാതായി. തിരുവനന്തപുരം ചെങ്കൽചൂള സ്വദേശി അഭിലാഷ് (37) ആണ് മരിച്ചത്. ചെങ്കൽചൂള കണ്ണനെയാണ് കാണാതായത്.

ഞായറാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. ചെങ്കൽചൂളയിൽ നിന്നും എത്തിയ ഒമ്പതാംഗ സംഘത്തിൽ ഉൾപ്പെട്ട ആളായിരുന്നു അഭിലാഷ്. കുളിക്കുന്നതിനിടെ അഭിലാഷ് മുങ്ങിത്താടുകയായിരുന്നു .

കാണാതായ കണ്ണനായുള്ള തിരച്ചിൽ വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. അഭിലാഷിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News