സിനഡ് ഇന്ന് ഉദ്‌ഘാടനം ചെയ്യും ; സമ്മേളനങ്ങൾ സഭയ്ക്ക് നിർണ്ണായകം

സിറോ മലബാർ സഭയുടെ സമ്പൂർണ്ണ സിനഡ് ഇന്ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസം നീണ്ടുനിന്ന പ്രാർത്ഥനകൾക്ക് ശേഷമാണ് ഔദ്യോഗികമായുള്ള ചർച്ചകൾ ആരംഭിക്കുന്നത് . കുർബാന ഏകീകരണം ഉൾപ്പെടെയുള്ള വിഷയങ്ങളാകും ഈ സിനഡിലെ പ്രധാന അജണ്ട.

സിനഡിൽ ഇനിയുള്ള ദിവസങ്ങൾ ഏറ്റവും നിർണായകമാണ്. എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കവും സംഘർഷവും സിനഡിൽ പ്രധാന അജണ്ട ആകുന്നതും ഇന്ന് തന്നെയാണ്.കുർബാനത്തർക്കം സിനഡിൽ ചർച്ച ചെയ്യുമെന്നും ,മെത്രാന്മാരുടെ സമ്മേളനത്തിൽ പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പ്രാർത്ഥനകൾ മാത്രമായിരുന്നു സിനഡിൽ ഉണ്ടായിരുന്നതെങ്കിൽ, ഇന്നുമുതൽ ഔദ്യോഗികമായ ചർച്ചകൾക്കും സമ്മേളനങ്ങൾക്കും തുടക്കം കുറിക്കും.

കർദിനാൾ മാർ ആലഞ്ചേരി ആണ് സമ്പൂർണ സിനഡ് ഉദ്ഘാടനം ചെയ്യുക. കർദിനാളിന്റെ ആഹ്വാന പ്രകാരം വിമത വിഭാഗം നടത്താനിരുന്ന മാർച്ച് മാറ്റിവെച്ചുവെങ്കിലും ഔദ്യോഗിക പക്ഷത്തെ അനുകൂലിക്കുന്നവർ ബിഷപ്പ് ഹൗസിനു മുന്നിലേക്ക് പ്രതിഷേധ പ്രാർത്ഥനയുമായി എത്തിയിരുന്നു. മുൻപൊരിക്കലും ഇത്രയേറെ സങ്കീർണമായ സാഹചര്യത്തിലൂടെ സഭ കടന്നു പോയിട്ടുമില്ല. അതുകൊണ്ടുതന്നെ ഏകീകൃത കുർബാന വിഷയത്തിൽ സിനഡിലെ ചർച്ചകളും തീരുമാനങ്ങളും കേരളത്തിലെ സീറോ മലബാർ സഭയെ സംബന്ധിച്ച് ഏറ്റവും നിർണായകം തന്നെയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News