ബ്രസീലില്‍ പാര്‍ലമെന്റ് ആക്രമിച്ച് ബോള്‍സനാരോ അനുകൂലികള്‍

ബ്രസീലില്‍ പാര്‍ലമെന്റും സുപ്രീംകോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ച് തീവ്ര വലതുപക്ഷവാദികളായ ബോള്‍സനാരോ അനുകൂലികള്‍. പ്രസിഡന്റ് ലുല ഡ സില്‍വയുടെ വിജയം അംഗീകരിക്കാന്‍ തയ്യാറല്ലാത്ത ബോള്‍സനാരോ അനുകൂലികള്‍ 2021ലെ യു എസ് ക്യാപിറ്റോള്‍ അക്രമ മാതൃകയിലാണ് അക്രമം അഴിച്ചുവിട്ടത്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പ്രസിഡന്റ്് ലുല ഡ സില്‍വ വ്യക്തമാക്കി.

ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ലുല ഡ സില്‍വയുടെ വിജയം അംഗീകരിക്കാന്‍ തയ്യാറല്ലാത്ത മുന്‍ പ്രസിഡന്റ് ബോള്‍സനാരോ അനുകൂലികള്‍ ബ്രസീല്‍ തെരുവുകളില്‍ അഴിഞ്ഞാടുകയായിരുന്നു. പാര്‍ലമെന്റിനും സുപ്രീംകോടതിക്കും പ്രസിഡന്റിന്റെ കൊട്ടാരത്തിനും നേരെ വ്യാപക അക്രമമാണ് കലാപകാരികള്‍ അഴിച്ചുവിട്ടത്. മൂന്ന് മണിക്കൂറോളം അക്രമം തുടര്‍ന്നു. തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെയാണ് താന്‍ അധികാരത്തിലെത്തിയതെന്ന് നിരന്തരം പ്രചാരണം നടത്തുന്ന ബോള്‍സനാരോയുടെ ആഹ്വാനമാണ് അക്രമത്തിന് കാരണമെന്ന് ലുല ഡ സില്‍വ കുറ്റപ്പെടുത്തി. അമേരിക്കയില്‍ കഴിയുന്ന ബോള്‍സനാരോ സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം പ്രചാരണം വ്യാപകമായി നടത്തുന്നുണ്ട്. 2021 ജനുവരി 6ലെ യു എസ് കാപിറ്റോള്‍ അതിക്രമത്തിന് സമാനമായാണ് ബ്രസീലിലും അക്രമം നടന്നത്.

സംഭവത്തില്‍ 300ലേറെപ്പേരെ അറസ്റ്റ് ചെയ്തതായി സൈന്യം അറിയിച്ചു. മൂന്ന് മണിക്കൂറിന് ശേഷം സ്ഥിതിഗതികള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായതായാണ് റിപ്പോര്‍ട്ടുകള്‍. അക്രമത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു. യു.കെ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News