മുജാഹിദ് പ്രസ്ഥാനത്തിന് മറുപടിയുമായി സമസ്ത

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആദര്‍ശ സമ്മേളനം ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് കടപ്പുറത്ത് ചേർന്നു . സമസ്തയുടെയും പോഷക ഘടകങ്ങളുടേയും നേതാക്കളും പ്രവര്‍ത്തകരും സമ്മേളനത്തിൽ പങ്കെടുത്തു .പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു.മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ സമസ്തയ്ക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കെതിരെയും ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചു.

സയ്യിദ് മുനവ്വിറലി തങ്ങളും റഷീദലി തങ്ങളും മുജാഹിദ് സമ്മേളനത്തിൽ നിന്നും പിന്മാറിയത് സമസ്തയുടെ സമ്മർദം മൂലമാണെന്നുള്ള ആരോപണങ്ങൾക്കെതിരെ സമസ്ത രംഗത്ത് വന്നു. മുജാഹിദ് പ്രസ്ഥാനത്തിന് മറുപടിയെന്നോണമാണ് മുജാഹിദ് സംസ്ഥാന സമ്മേളനം അവസാനിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ സമസ്ത, ആദർശ സമ്മേളനം സംഘടിപ്പിച്ചത്. പാണക്കാട് കുടുംബം യഥാർത്ഥ സുന്നികളാണെന്നും അവർ മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കാത്തതിന്റെ പേരിൽ സമസ്തയുടെ മേൽ കുതിരകയറേണ്ടെന്നും അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

ഫാസിസ്റ്റ് സംഘടനകൾക്ക് വേദിയൊരുക്കുകയാണ് മുജാഹിദുകൾ. പത്താം സമ്മേളനം കൊണ്ട് മുജാഹിദ് പ്രസ്ഥാനം എന്തു നേടി എന്നും നാസർ ഫൈസി കൂടത്തായി ചോദിച്ചു.ആദർശ സമ്മേളനം വിളിച്ച് സമസ്ത പോർമുഖം ശക്തമാക്കുമ്പോൾ, മറുപ്രചരണം തുടങ്ങാനുള്ള നീക്കത്തിലാണ് കെഎൻഎം. മൂന്ന് മാസം നീളുന്ന കാമ്പയിന് ഉടൻ തുടക്കമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News