എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണും: മന്ത്രി റിയാസ്

എൻഡോ സൾഫാൻ ദുരിതബാധിതർക്കായുള്ള പുനരധിവാസ പ്രവർത്തനങ്ങൾ സെൽ ചെയർമാൻ മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി. ദുരിതബാധിതരെ കണ്ടെത്തുന്നതിനായി നടത്തുന്ന മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്നതിനായി 20427 അപേക്ഷകളാണ് ലഭിച്ചത്.ഫെബ്രുവരിക്കകം സ്ക്രൂട്ടിനി പൂർത്തിയാക്കും.ഭവന, ഭൂരഹിതരായ എൻഡോസൾഫാൻ ദുരിതബാധിതർക്ക് സാഫല്യം പദ്ധതി പ്രകാരം എൻമകജെ പഞ്ചായത്തിൽ നിർമ്മിച്ച വീടുകൾ താമസ യോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. നവംബറിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

5234 പേർക്ക് 206 കോടി രൂപ ഇതിനകം ധനസഹായം അനുവദിച്ചു. മുളിയാറിലെ എൻഡോസൾഫാൻ പുനരധിവാസ ഗ്രാമത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ ക്ലിനിക്കൽ സൈക്കോളജി ബ്ലോക്കും കൺസൾട്ടിംഗ് ആൻഡ് ഹൈഡ്രോതെറാപ്പി ബ്ലോക്ക് ആണ് നിർമ്മിക്കുന്നത്. ജനപ്രതിനിധികളും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News