ആഭ്യന്തര സെക്രട്ടറിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

ആഭ്യന്തര സെക്രട്ടറി വേണു ഐ.എ.എസും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു. രാത്രി 12.30ഓടെ കായംകുളം കോറ്റുകുളങ്ങര ദേശീയ പാതയിലായിരുന്നു അപകടം. കൊച്ചി ബിനാലെ കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു വേണുവും കുടുംബവും.

തെങ്കാശിയില്‍ നിന്നും കൊച്ചിയിലേക്ക് അരിയുമായി വന്ന ലോറിയാണ് കാറുമായി ഇടിച്ചത്. കാറില്‍ ഉണ്ടായിരുന്ന വേണുവിന്റെ ഭാര്യ ശാരദ, മകന്‍ ശബരി, ഡ്രൈവര്‍ അഭിലാഷ്, ബന്ധുക്കളായ പ്രണവ്, സൗരവ് എന്നിവരെ തിരുവല്ലയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here