നിര്‍ധന രോഗിയുടെ കുടുംബത്തിന് വീടൊരുക്കാന്‍ മലപ്പുറം വളാഞ്ചേരിയില്‍ ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ച് ജനകീയ കൂട്ടായ്മ. പതിനയ്യായിരത്തോളം ബിരിയാണി പൊതികളാണ് ചാലഞ്ചിന്‍റെ ഭാഗമായി വിറ്റത്.വളാഞ്ചേരി നഗരസഭയിലെ രണ്ടാം വാർഡിൽപ്പെട്ട ഭിന്നശേഷിക്കാരനായ കുട്ടിക്ക് വീട് നിർമിക്കാനാണ് നാട് കൈകോർത്തത് .
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഇന്‍ഫിനിറ്റി കൂട്ടായ്മയാണ് ഈ ദൗത്യത്തിന് നേതൃത്വം നല്‍കിയത്.
ബിരിയാണി ചലഞ്ചിലൂടെ 15 ലക്ഷത്തോളം രൂപ സമാഹരിക്കാനായി . ബിരിയാണി വാങ്ങി മാത്രമല്ല, ബിരിയാണി ചലഞ്ചിന്റെ സദുദ്ദേശം മനസ്സിലാക്കിയും സഹായങ്ങൾ ലഭിച്ചു.
വളാഞ്ചേരി നഗരസഭയിലെ കൗണ്‍സിലര്‍മാരടക്കമുള്ളവര്‍ തങ്ങളുടെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ബിരിയാണികള്‍ വിതരണം ചെയ്ത് ദൗത്യത്തിന്റെ ഭാഗമായി.കോളേജുകള്‍ കേന്ദ്രീകരിച്ചും ബിരിയാണി ചലഞ്ച് നടത്തിയതിനാല്‍ വിദ്യാര്‍ഥികളും ആവേശത്തോടെയാണ് ചലഞ്ച് ഏറ്റെടുത്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here