മൂരിയാട് സംഘര്‍ഷം; കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

തൃശൂര്‍ മൂരിയാട് സംഘര്‍ഷത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. പ്ലാത്തോട്ടത്തില്‍ സാജന്റെ ബന്ധു ബിബിന്‍ സണ്ണി കത്തി വീശുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സിയോണ്‍ വിശ്വാസികളായവര്‍ വാഹനം വളഞ്ഞപ്പോഴാണ് കത്തി വീശിയത്. സാജന്റെ വീടിന് മുന്നില്‍ കഴിഞ്ഞ ദിവസമാണ് നാടകീയ സംഭവമുണ്ടായത്. കണ്ണൂര്‍ സ്വദേശിയായ ബിബിന്‍ എത്തിയത് സാജനും കുടുംബത്തിനും നേരെ ആക്രമണമുണ്ടായ വിവരമറിഞ്ഞാണ്.

വിശ്വാസികള്‍ക്ക് നേരെ കത്തി വീശിയിട്ടും ബിബിനെതിരെ നടപടിയെടുത്തില്ലെന്ന് സിയോണ്‍ സഭ പ്രതികരിച്ചു. സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിപിന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കത്തിയുമായെത്തിയത് സിയോണ്‍ സഭക്കാരാണെന്ന് സാജനും ബന്ധുക്കളും പറഞ്ഞു. സംഘര്‍ഷത്തിനിടെ കത്തി കാറില്‍ വീഴുകയായിരുന്നു. സ്വയം രക്ഷിക്കാനാണ് ബിപിന്‍ കത്തി വീശിയതെന്നും സാജന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News