ബത്തേരിയില്‍ ഭീതിപടര്‍ത്തിയ ആനയെ മയക്കുവെടി വെച്ചു

വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ഭീതി പടര്‍ത്തിയ പി.എം2 കാട്ടാനയെ മയക്കുവെടിവെച്ചു. രാവിലെ എട്ടോടെയാണ് പി.എം2 എന്ന പേരില്‍ വിളിക്കുന്ന ആനയെ ഒന്നാമത്തെ ഡോസ് മയക്കുവെടി വെച്ചത്. ആനയെ മയക്കുവെടി വെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇന്നലെ ആന ചതുപ്പുപ്രദേശത്ത് നിലയുറപ്പിച്ചതിനാല്‍ വെടിവെക്കല്‍ ഒഴിവാക്കിയിരുന്നു. ഇന്ന് രാവിലെയാണ് ശ്രമം പുനരാരംഭിക്കുകയായിരുന്നു. 150 പേരാണ് ദൗത്യസംഘത്തില്‍ ഉണ്ടായിരുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ആന ബത്തേരി ടൗണിലും ജനവാസകേന്ദ്രങ്ങളിലുമെത്തിയിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ബസിനുനേരെ ചീറിയടുത്ത കാട്ടാന കാല്‍നടയാത്രക്കാരനെ തട്ടിയെറിഞ്ഞ് പരിക്കേല്‍പ്പിച്ചിരുന്നു. പള്ളിക്കണ്ടി സ്വദേശി സുബൈര്‍കുട്ടിക്കാണ് പരിക്കേറ്റത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News