ഇടുക്കി ഭൂപ്രശ്നം: ഉന്നതതല യോഗം മാറ്റി

ഇടുക്കി ഭൂപ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരാനിരുന്ന ഉന്നതല യോഗം നാളത്തേക്ക് മാറ്റി.ഓൺലൈൻ യോഗം തുടങ്ങിയ ശേഷമാണ് നാളെത്തേക്ക് മാറ്റിവെച്ചത്.വിശദമായ ചർച്ച നടത്താനാണ് നാളെത്തേക്ക് യോഗം മാറ്റിവെച്ചത്.

മുഖ്യമന്ത്രി പിണറയി വിജയൻ ,വനം, റവന്യു, നിയമ മന്ത്രി, ഉദ്യോസ്ഥർ ഉൾപ്പെടെ നാളെ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. ഭൂ പതിവ് ചട്ട ഭേദഗതി, ബഫർ സോൺ പട്ടയ പ്രശ്നഗങ്ങൾ ഉൾപ്പെടെ ജില്ലയിൽ മൊത്തത്തിലുള്ള പ്രശ്‌നങ്ങൾ യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം. പട്ടയവുമായി ബന്ധപ്പെട്ടതുൾപ്പടെ നിരവധി വിഷയങ്ങൾ ജില്ലയിൽ നിലനിൽക്കെയാണ് ബഫർ സോൺ വിഷയം ഉടലെടുത്തത്. മാറി മാറി അധികാരത്തിൽ വന്ന എല്ലാ സർക്കാരുകൾക്കും കീറാമുട്ടിയായിരുന്നു ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ. ഇതിന് ശാശ്വതമായ പരിഹാരം കാണുകയാണ് യോഗത്തിൻ്റെ ലക്ഷ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News