വിറങ്ങലിച്ച് ഉത്തരേന്ത്യ; വിമാനങ്ങള്‍ വൈകി

അതിശൈത്യത്തില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യ. ഇതേത്തുടര്‍ന്ന്, വിമാനങ്ങള്‍ പലതും വൈകി. ദില്ലിയില്‍ നിന്ന് പുറപ്പെടേണ്ട 118 വിമാനങ്ങളും ദില്ലിയിലേയ്ക്ക് എത്തേണ്ട 32 വിമാനങ്ങളുമാണ് വൈകിയത്. കാഴ്ചാപരിധി കുറഞ്ഞതിനാല്‍ 3 വിമാനങ്ങള്‍ ജയ്പൂരിലേയ്ക്ക് തിരിച്ചു വിട്ടു. ഭട്ടിന്‍ഡ, ആഗ്ര, ലഖ്‌നൗ എന്നിവിടങ്ങളില്‍ കാഴ്ചാപരിധി 0 മീറ്റര്‍ ആണ്. കനത്ത മൂടല്‍മഞ്ഞ് കാരണം ഉത്തര റെയില്‍വേയില്‍ 29 ട്രെയിനുകള്‍ വൈകി ഓടുകയാണ്.

നാല് സംസ്ഥാനങ്ങളില്‍ ഐഎംഡി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹി, യുപി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട്. രാജസ്ഥാനിലും ബിഹാറിലും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അവസാന 24 മണിക്കൂറില്‍ ഡല്‍ഹിയില്‍ താപനില 2.2 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു. ശനിയാഴ്ച ഡല്‍ഹിയില്‍ ചില പ്രദേശങ്ങളില്‍ താപനില 1.5 ഡിഗ്രി വരെയായി കുറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News