അല്‍ഫാം കഴിച്ച് യുവതി മരിച്ച സംഭവം; ഭക്ഷ്യവിഷബാധയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

കോട്ടയത്ത് അല്‍ഫാം കഴിച്ച് യുവതി മരിച്ച സംഭവം ഭക്ഷ്യവിഷബാധയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് ഉടന്‍ കൈമാറും. ഹോട്ടല്‍ ഉടമകളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ചീഫ് കുക്ക് സിറാജുദ്ദീനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പാറ്റൂരിലെ ഗുണ്ടാ ആക്രമണം; ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്

തിരുവനന്തപുരം പാറ്റൂരിലെ ഗുണ്ടാ ആക്രണണത്തിന്റെ ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്. ആക്രമണത്തിന്റെയും രക്ഷപ്പെടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നേ കാലോടെയാണ് ആക്രമണം നടന്നത്. ഗുണ്ടാനേതാവ് ഓംപ്രകാശും സംഘവുമാണ് ആക്രമണം നടത്തിയതെന്ന് മൊഴിയുണ്ട്.

ആക്രമിക്കപ്പെട്ട നിഥിനും സുഹൃത്തുക്കള്‍ക്കും ഗുണ്ടാ പശ്ചാത്തലമുണ്ടെന്നും പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News