ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ അന്തിമ വിജ്ഞാപനങ്ങള്‍ക്ക് ഇളവ് തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. കേന്ദ്രത്തിന്റെ ഹര്‍ജിയില്‍ കക്ഷി ചേരാനാണ് അപേക്ഷ. ആവശ്യം അംഗീകരിച്ചാല്‍ 23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് ലഭിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ജൂണ്‍ മൂന്നിലെ ഉത്തരവില്‍ മാറ്റം വരുത്തി ഭേദഗതി ചെയ്യണെമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപേക്ഷ ജനുവരി പതിനൊന്നിന് പരിഗണിക്കാനിരിക്കെയാണ് ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും ഇടപെടലല്‍.ഇത് സംബന്ധിച്ച് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കി.
കേന്ദ്രത്തിന്റെ ഹര്‍ജിയില്‍ കക്ഷി ചേരാനാണ് അപേക്ഷ.ആവശ്യം അംഗീകരിച്ചാല്‍ 23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് ലഭിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.കരട്, അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകള്‍ക്ക് പുറമെ, സര്‍ക്കാരിന്റെ പരിഗണനയില്‍ ഇരിക്കുന്ന വിജ്ഞാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖലകള്‍ക്ക് കൂടി ഇളവ് അനുവദിക്കണെമന്നാണ് കേന്ദ്രം നല്‍കിയ അപേക്ഷയിലെ ആവശ്യം. ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തിന്റെ ഹര്‍ജി പരിഗണിക്കുന്നത്.
കേരളത്തിലെ 17 വന്യജീവി സങ്കേതങ്ങളുടെയും 6 ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും ബഫര്‍ സോണ്‍ സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കേരളം കൈമാറിയിട്ടുണ്ട്.ആവശ്യം സുപ്രീം കോടതി അംഗീകരിച്ചാല്‍ ജനങ്ങളുടെ ആശങ്ക പൂര്‍ണ്ണമായും മാറുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. സീനിയര്‍ അഭിഭാഷകരുടെ നിയമ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ അപേക്ഷയില്‍ കക്ഷിചേരാനുള്ള സംസ്ഥാനത്തിന്റെ നീക്കം. സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ ആണ് കേരളത്തിന്റെ കക്ഷിചേരല്‍ അപേക്ഷ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here