പത്തനംതിട്ടയിൽ സ്വന്തം വീടിന് തീയിട്ട് മധ്യവയസ്കൻ

പത്തനംതിട്ട അങ്ങാടിക്കലിൽ മധ്യവയസ്കൻ സ്വന്തം വീടിന് തീയിട്ടു. ചാരുമുരിപ്പിൽ സുനിൽ (45) ആണ് സ്വന്തം വീടിന് തീവെച്ചത്. സുനിലും അമ്മയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. വീടിന് തീയിട്ട സമയത്ത് അമ്മ വീട്ടിൽ ഇല്ലായിരുന്നു. അലമാരയിലുണ്ടായിരുന്ന തുണി വാരിയിട്ട് അതിന് മുകളിൽ വിറക് അടുക്കിയാണ് ഇയാൾ വീടിന് തീവെച്ചത്.

മാനസികനില തെറ്റിയ നിലയിൽ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയ ഇയാൾ ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായാണ് പ്രാഥമിക നിഗമനം.

അഗ്നിരക്ഷാ ശമനസേനാംഗങ്ങൾ സുനിലിനെ ഇയാളെ കീഴ്‌പ്പെടുത്തി പോലീസിന് കൈമാറുകയായിരുന്നു. ഇലക്ട്രിക് ഉപകരണങ്ങൾ, ജനൽ, കതക്, തുണി എന്നിവ കത്തി നശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News