ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി; രണ്ട് പേര്‍ അറസ്റ്റില്‍

എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ ഇന്‍ഡിഗോ വിമാനത്തിലും അതിക്രമം. മദ്യപിച്ച് ബഹളം ഉണ്ടാക്കിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയില്‍ നിന്ന് പട്‌നയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. എയര്‍ ഇന്ത്യാ വിമാനത്തില്‍ സഹയാത്രികയ്ക്കുനേരെ യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവത്തിനു പിന്നാലെയാണ് ഇന്‍ഡിഗോ വിമാനത്തിലും അതിക്രമം നടന്നത്. ദില്ലി -പാറ്റ്ന ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവമുണ്ടായത്.

മദ്യപിച്ച മൂന്നംഗ യാത്രാസംഘം വിമാനജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയുമായിരുന്നു. വിമാനത്തില്‍ കയറുമ്പോള്‍ തന്നെ മദ്യലഹരിയിലായിരുന്ന ഇവര്‍, യാത്രചെയ്ത 80 മിനിറ്റോളം മദ്യപാനത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന്, മദ്യപിച്ച മൂന്നംഗ യാത്രാസംഘം വിമാനത്തില്‍വെച്ച് ആദ്യം ബഹളം വെക്കാന്‍ തുടങ്ങി. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമുണ്ടായതോടെ വിമാന ജീവനക്കാര്‍ ഇടപെട്ടു. എന്നാല്‍, സംഘം ജീവനക്കാര്‍ക്ക് നേരെയും അതിക്രമം തുടര്‍ന്നതോടെ വിവരം എയര്‍ ട്രാഫിക്ക് കണ്‍ട്രോളില്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന്, സി.ഐ.എസ്.എഫ്. രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്ത് എയര്‍പോര്‍ട്ട് പൊലീസിന് കൈമാറി. അതേസമയം, സംഘത്തിലെ ഒരാള്‍ വിമാനത്താവളത്തില്‍ നിന്ന് രക്ഷപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News